മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2 വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 10-15 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചു. 2022 ഫെബ്രുവരി 15 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. എസ്ബിഐ വെബ്‌സൈറ്റിൽ പുതിയ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെയുള്ള എഫ്ഡി കാലാവധിക്ക്, പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.20 ശതമാനവും 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെയുള്ളവയ്ക്ക് 15 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.45 ശതമാനവും ആക്കി. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള എഫ്ഡി കാലാവധിക്ക്, പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.50 ശതമാനമാക്കി. 2 കോടിയില്‍ താഴെ മൂല്യമുള്ള എല്ലാ എഫ്ഡികള്‍ക്കും പുതിയ നിരക്കുകള്‍ ബാധകമാണ്.

2 വര്‍ഷത്തില്‍ താഴെയുള്ള എഫ്ഡിയുടെ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നു. എന്നിരുന്നാലും, 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെയുള്ള 2 കോടി രൂപയില്‍ താഴെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 2022 ജനുവരിയില്‍ എസ്ബിഐ 10 ബേസിസ് പോയിന്റുകളായി ഉയര്‍ത്തിയിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് എഫ്ഡി പലിശ നിരക്ക് നേരത്തെ 5.5 ശതമാനമായിരുന്നു. ഇപ്പോള്‍ 5.6 ശതമാനം പലിശ ലഭിക്കും.

Source : Livenewage