തിരുവനന്തപുരം: മുഷിഞ്ഞതും കീറിയതും സെല്ലോടേപ്പൊട്ടിച്ചതുമായ നോട്ടുകൾ ഇനി ബാങ്കുകളിലൂടെ മാറ്റിയെടുക്കാം. ഇവ നിരസിക്കുന്ന ബാങ്കുകൾക്കെതിരെ റിസർവ് ബാങ്കിന്റെ നടപടിയുണ്ടാകും. പഴയ നോട്ടുകൾ മാറ്റിയെടുക്കുമ്പോഴുള്ള നിബന്ധനകളും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. മുഷിപ്പ് കൂടിയാൽ നോട്ടിന്റെ മൂല്യം കുറയും. ഒരാളുടെ പക്കൽ 20ലധികം മുഷിഞ്ഞ നോട്ടുകൾ ഉണ്ടാവുകയും മൊത്തം മൂല്യം 5,000 രൂപയ്ക്കുമേൽ ആവുകയും ചെയ്‌താൽ ട്രാൻസാക്‌ഷൻ ഫീസ് ഈടാക്കും. 

റിസർവ് ബാങ്കിലെത്തുന്ന മുഷിഞ്ഞ നോട്ടുകൾ നേരത്തേ കത്തിച്ചുകളയുകയായിരുന്നു പതിവ്. എന്നാലിപ്പോൾ അവ കഷണങ്ങളാക്കിയ ശേഷം പുനരുപയോഗിക്കുകയാണ് ചെയ്യുന്നത്. അവ ഉപയോഗിച്ച് ബാഗുകൾ പോലെയുള്ള പേപ്പർ ഉത്പന്നങ്ങൾ നിർമ്മിച്ച് പൊതുവിപണിയിൽ വിൽക്കുന്നുമുണ്ട്. മുഷിഞ്ഞ നോട്ടുകൾക്ക് പകരം റിസർവ് ബാങ്ക് പുതിയ നോട്ടുകൾ അച്ചടിക്കുകയും ചെയ്യും.

Source : Livenewage