കൊച്ചി: കെഎസ്ആർടിസിക്കുള്ള ഡീസല്‍ വിലയിൽ വർദ്ധനവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ലിറ്ററിന് 6.73 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ ഡീസലിന് 98.15 രൂപയായി. ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ പെടുത്തിയാണ് ലീറ്ററിന് 98.15 പൈസയാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വില നിശ്ചയിച്ചത്. കെഎസ്ആർടിസി ദിവസം അഞ്ചര ലക്ഷം ലീറ്റർ ഡീസലാണ് ഉപയോഗിക്കുന്നത്. ഇതോടെ ദിവസം 37 ലക്ഷം രൂപയുടെ അധിക ചെലവാണ് ഉണ്ടാകുന്നത്.