മ്യൂച്വൽ ഫണ്ടുകളിൽ ഏതെങ്കിലും പ്രത്യേക ആശയങ്ങളെ അടിസ്ഥാനമാക്കിയ തീമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് ജനകീയമായി വരികയാണ്.
ഭാവിയിലെ ട്രെന്‍ഡുകളെയാണ് നിക്ഷേപതന്ത്രമെന്ന നിലയില്‍ തീമാറ്റിക് നിക്ഷേപങ്ങള്‍ ഫോക്കസ് ചെയ്യുന്നത്. പ്രത്യേക കമ്പനികളെയോ മറ്റ് സൂചികകളെയോ അടിസ്ഥാനപ്പെടുത്തിയായിരിക്കില്ല നിക്ഷേപം. എന്നാല്‍ ഏത് തീം തിരഞ്ഞെടുക്കണമെന്നത് നിക്ഷേപകന്റെ താൽപര്യമാണ്.
സംശുദ്ധ ഊര്‍ജം, അന്തരീക്ഷ വ്യതിയാനം, ടെക്‌നോളജി തുടങ്ങി ഒട്ടേറെ ആഗോളതീമുകള്‍ ഇപ്പോള്‍ നിക്ഷേപകര്‍ക്കു മുന്നിലുണ്ട്. മികച്ച ലാഭം തരുന്നത് തിരിച്ചറിഞ്ഞു വേണം നിക്ഷേപം.
ഭാവിയില്‍ നിക്ഷേപിച്ച് നിങ്ങളുടെ ഭാവി ശോഭനമാക്കുക എന്നതാണ് തീമാറ്റിക് നിക്ഷേപത്തിനു പിന്നിലെ യുക്തി. അടുത്ത 5 –10 വര്‍ഷത്തിനുള്ളിലെ മാറ്റങ്ങൾ ഉള്‍ക്കൊണ്ടു വേണം നിക്ഷേപം. ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഭാവിയിലെ നേട്ടസാധ്യതകള്‍ക്കായി ഉപയോഗപ്പെടുത്താവുന്ന മികച്ച ഓപ്ഷനാണ് തീമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ്.
വളര്‍ന്നു വരുന്ന ആശയങ്ങള്‍
ഒരു തീമാറ്റിക് ഇന്‍വെസ്റ്റർ വളർന്നുവരുന്ന മേഖലകളിലാണ് ശ്രദ്ധവയ്ക്കേണ്ടത്. പോർട്ഫോളിയോ തുടര്‍ച്ചയായി പുനരവലോകനം ചെയ്ത് ആസ്തി വിഭജനം കാലാനുസൃതമാക്കാന്‍ ശ്രമിക്കണം. ഒരു ആശയത്തിനു മേല്‍ എപ്പോഴാണ് പണമിറക്കേണ്ടതെന്ന കൃത്യമായ ധാരണ വേണം. മാത്രമല്ല, ആ ആശയത്തിന് സാധ്യതയില്ലാത്ത തരത്തില്‍ സാഹചര്യം മാറിയാല്‍ വൈകാതെ വിറ്റൊഴിയാനുള്ള മനസ്സും ഉണ്ടാകണം.
അതിനാൽ അധികം റിസ്‌കില്ലാതെ വേണം തീമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് നടത്താന്‍. ഇത് സാധാരണ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം പ്രയാസമായേക്കാം. എന്നാൽ, ഈ പ്രശ്‌നം പരിഹരിക്കാനുള്ള മികച്ച മാര്‍ഗമാണ് തീമാറ്റിക് അഡ്വാന്റേജ് മ്യൂച്വല്‍ ഫണ്ടുകള്‍. വളര്‍ന്നുവരുന്ന മേഖലകളിലാണ് ഈ ഫണ്ടുകള്‍ നിക്ഷേപം നടത്തുക. വളരെ അനുഭവസമ്പത്തുള്ള വിദഗ്ധരായിരിക്കും ഫണ്ട് മാനേജ് ചെയ്യുന്നത്. മികച്ച നേട്ടം നല്‍കാന്‍ ഇത്തരം ഫണ്ടുകള്‍ക്കാകുന്നുമുണ്ട്.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
തീമാറ്റിക് മ്യൂച്വല്‍ ഫണ്ടുകളില്‍ ശ്രദ്ധേയമാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ തീമാറ്റിക് അഡ്വാന്റേജ് ഫണ്ട്. വളരെ വൈദഗ്ധ്യം നേടിയ ഫണ്ട് മാനേജര്‍മാര്‍ സാമ്പത്തിക ട്രെന്‍ഡുകള്‍ സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണ് തീമുകള്‍ തിരിച്ചറിയുന്നത്. കുറെ തീമുകള്‍ ലിസ്റ്റ് ചെയ്ത് അതില്‍ കുറച്ചു തീമുകള്‍ വീണ്ടും ഒഴിവാക്കിയ ശേഷം മികച്ച വളര്‍ച്ച സാധ്യതയുള്ള തീമുകളില്‍ മാത്രം നിക്ഷേപിക്കുന്ന രീതിയാണിത്.
തീമുകള്‍ തീരുമാനിക്കപ്പെടുന്നത്
സാമ്പത്തിക സൂചകങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും തീമുകള്‍ തിരഞ്ഞെടുക്കുക. ജിഡിപി വളര്‍ച്ചനിരക്ക്, ധനകമ്മി, കറന്റ് അക്കൗണ്ട് കമ്മി, ക്രൂഡ് ഓയില്‍ നിരക്ക്, കറന്‍സി നിരക്ക് തുടങ്ങിയവയെല്ലാം പരിഗണിച്ചാകും തീമുകളുടെ തിരഞ്ഞെടുപ്പ്.