മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള പാട്ടകരാര്‍ റദ്ദാക്കിയ റിലയന്‍സ് റീട്ടെയ്ല്‍ സ്മാര്‍ട്ട് ബസാര്‍ എന്ന പേരില്‍ സ്വന്തമായി റീട്ടെയ്ല്‍ സ്റ്റോറുകള്‍ ആരംഭിക്കും. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിഗ് ബസാര്‍ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്ന 950 പ്രദേശങ്ങളിലായിരിക്കും റിലയന്‍സ് സ്മാര്‍ട്ട് ബസാറുകള്‍ സ്ഥാപിക്കുക. ഇതില്‍ ചിലത് ഈ മാസം തന്നെ പ്രവര്‍ത്തനമാരംഭിക്കും. ഫ്യൂച്ചറിന്റെ ബിഗ് ബസാറിന്റെ പ്രവര്‍ത്തന മാതൃകയാണ് സ്മാര്‍ട്ട് ബസാറുകള്‍ പിന്തുടരുക. നിലവിലെ റീട്ടെയ്ല്‍ സ്റ്റോറുകളില്‍ നിന്നും വ്യത്യസ്തമായി വസ്ത്രങ്ങള്‍, പൊതു വ്യാപാര ചരക്കുകള്‍ എന്നിവ സ്മാര്‍ട്ട് ബസാറുകളില്‍ കൂടുതല്‍ വില്‍ക്കപ്പെടും.
റിലയന്‍സ് ചെറു റീട്ടെയ്ല്‍ സംരഭങ്ങളായ 7 ഇലവന്‍സ റിലയന്‍സ് ഫ്രഷ് എന്നിവ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഗ്രോസറി സ്‌റ്റോറുകളുടെ മാതൃകയില്‍ പുനസ്ഥാപിക്കും. ഫ്യൂച്ചറിന്റെ വസ്ത്ര ശാലയായിരുന്ന ബിഗ് ബസാര്‍ എഫ്ബിബി റിലയന്‍സിന്റെ ട്രന്‍ഡ്‌സായി മാറും. അതേസമയം തങ്ങളുടെ സെന്‍ട്രല്‍ മാളുകള്‍ അതേപടി നിലനിര്‍ത്താന്‍ ഫ്യൂച്ചര്‍ റിലയന്‍സിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഓരോ സെന്‍ട്രല്‍ മാളിലും ഏകദേശം 80-100 സ്വതന്ത്ര ബ്രാന്‍ഡുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
നിലവില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിഗ് ബാസാറും മറ്റ് റീട്ടെയ്ല്‍ സംരഭങ്ങളും റിലയന്‍സാണ് നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ഇനി അത് കമ്പനി ഏറ്റെടുത്തു നടത്തില്ല. അത്തരം സ്റ്റോറുകളില്‍ നിന്നും കമ്പനി ഉപകരണങ്ങളും മറ്റ് ആസ്തികളും മാറ്റികൊണ്ടിരിക്കയാണ്. ഫ്യൂച്ചര്‍ ഗ്രൂപ്പ് വായ്പ അടവ് തെറ്റിച്ചതിനാല്‍ ഈ ആസ്തികള്‍ ഇനി ബാങ്കുകള്‍ക്കവകാശപ്പെട്ടതാണെന്ന് കമ്പനി എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. പുതിയ തീരുമാനം റിലയന്‍സ് ഇന്‍സ്ട്രീസിന്റെ ഓഹരിവിലയേയും സ്വാധീനിച്ചു. 8 രൂപ നേട്ടത്തിലാണ് ഇന്ന് റിലയന്‍സ് ഓഹരികള്‍ ട്രേഡ് ചെയ്യപ്പെടുന്നത്
SOURCE LIVENEWAGE