കൊച്ചി :ആദ്യത്തെ ഓൾ-ഇലക്‌ട്രിക് MINI 3-ഡോർ കൂപ്പർ SE ഇന്ന് ഇന്ത്യയിൽ പുറത്തിറക്കി. കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായി (CBU) ഇത് ലഭ്യമാണ്, 2021 Q4-ലെ പ്രീ-ലോഞ്ച് ബുക്കിംഗ് സമയത്ത് ലഭ്യമായ എല്ലാ യൂണിറ്റുകളും വിറ്റുുതീർന്നു കഴിഞ്ഞു. മുൻപ് വാഗ്ദാനം ചെയ്തതിനേക്കാൾ നേരത്തെ, MINI ഇന്ത്യ, 2022 മാർച്ച് മുതൽ പ്രീ-ലോഞ്ച് ഉപഭോക്താക്കൾക്ക് കാറുകൾ വിതരണം ചെയ്തു തുടങ്ങും. അടുത്ത ഘട്ടത്തിലെ ഡെലിവറികൾക്കുള്ള ബുക്കിംഗുകൾ 2022 മാർച്ച് മുതൽ MINI ഓൺലൈൻ ഷോപ്പിൽ മാത്രമായി ആരംഭിക്കും - shop.mini.in. ഓൾ-ഇലക്‌ട്രിക് MINI 3-ഡോർ കൂപ്പർ SE-യുടെ എക്‌സ്-ഷോറൂം വില* INR 47,20,000 ആണ്.
Source Livenewage