ന്യൂഡല്‍ഹി: ഉത്പാദനം അടിസ്ഥാനമാക്കി നല്‍കുന്ന ഇന്‍സെന്റീവ് സ്‌ക്കീമിന് (PLI)  അര്‍ഹതയുള്ള വാഹന ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ ലിസ്റ്റ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. മാരുതി സുസുക്കി, ടയോട്ട കോമ്പണന്റ്‌സ്, ഡല്‍ഫി ടിവിഎസ്, ഹെല്ല ഇന്ത്യ, ധന ഗ്രൂപ്പ്, ബോസ്, മിന്‍ഡ ഇന്‍ഡസ്ട്രീസ്, ടാറ്റ ഓട്ടോ കോമ്പണന്റ്‌സ്, ഭാരത് ഫോര്‍ജ് എന്നീ പ്രമുഖ കമ്പനികള്‍ ലിസ്റ്റിലുള്‍പ്പെടുന്നു. ജര്‍മ്മനി, യു.എസ്, നെതര്‍ലന്റ്‌സ്,ജപ്പാന്‍,ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള കമ്പനികളേയും സര്‍ക്കാര്‍ ലിസ്റ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 11നാണ് പത്തോളം മേഖലകളുടെ ഉന്നമനത്തിനായി പ്രൊഡക്ഷന്‍ ലിന്‍ക്ഡ് ഇന്‍സെന്റീവ് സ്‌ക്കീം മന്ത്രിസഭ അംഗീകരിച്ചത്. മരുന്ന്, വാഹനം, വാഹനഭാഗങ്ങള്‍, ടെലികോമും നെറ്റ് വര്‍ക്കിംഗ് ഉപകരണങ്ങളും, രാസ സെല്‍ ബാറ്ററി, തുണിത്തരങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍, സോളാര്‍ മൊഡ്യൂള്‍, വൈറ്റ് ഗുഡ്‌സ്, സ്‌പെഷ്യാലിറ്റി സ്റ്റീല്‍സ് എന്നീ മേഖലകള്‍ക്കാണ് ഈ സ്‌ക്കീം വഴി ഇന്‍സന്റ്ീവ് ലഭ്യമാകുക.

പിഎല്‍ഐ അര്‍ഹരായ വാഹനഭാഗ നിര്‍മ്മാണ കമ്പനികളുടെ ഓഹരിവിലയില്‍ തിങ്കളാഴ്ച മുതല്‍ വര്‍ധനയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Source Livenewage