സഹീര്‍ വകീലിന്റെ വിന്റേജ് ക്ലാസിക് കാര്‍ ശേഖരങ്ങളുടെ ഓണ്‍ലൈന്‍ വില്പന മാര്‍ച്ച് 11,12 തീയതികളില്‍ നടത്തും. ഇന്ത്യയിലെ ചരിത്രപ്രാധാന്യമുള്ളതും പുരാതനവുമായ കാറുകളുടെ അമൂല്യവും അതുല്യവുമായ ശേഖരമാണ് സഹീര്‍ വകീലിന്റെത്.
1920-കള്‍ മുതല്‍ 90 കള്‍ വരെയുള്ള കാറുകള്‍ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. ഏറ്റവും പഴയ കാറുകളില്‍ ഒന്ന് 1947-ലെ ബ്യൂക് സൂപ്പര്‍ കണ്‍വര്‍ട്ടബിള്‍ ആണ്. ഗുജറാത്തിലെ വന്‍സ്‌കാ രാജകുടുംബത്തിലെ, ദ്വിഗ്വിരേന്ത സിങ്ങ് സോളങ്കിയുടെതായിരുന്നു പ്രസ്തുത കാര്‍.
ബ്യൂക് കാര്‍ സഹീര്‍ വക്കീല്‍ വാങ്ങിയതിനെ തുടര്‍ന്ന്, ബ്യൂക്‌സ് മാന്‍ ഇന്ത്യ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 1947-ലെ ബ്യൂക് റോഡ്‌സ്റ്റര്‍ കണ്‍വെര്‍ട്ടിബിള്‍ (ലോട്ട് 12) ചാമ്പൈ രാജാവിന്റെ ശേഖരത്തില്‍ നിന്നാണ് സഹീര്‍ വകീലിന് ലഭിച്ചത്. ഇത്തവണത്തെ ലേലത്തില്‍ പ്രസ്തുത കാറിന് 50-ലക്ഷത്തിനുമേല്‍ വില പ്രതീക്ഷിക്കുന്നുണ്ട്. വകീലിന്റെ ശേഖരത്തിലെ എല്ലാ കാറുകള്‍ക്കും സൂക്ഷ്മമായ സംരക്ഷണവും പരിരക്ഷയും ലഭ്യമാക്കുന്നുണ്ട്.
എല്ലാ കാറുകള്‍ക്കും പൂര്‍ണമായ രേഖകള്‍ ഉള്ളവയാണ്. ഇവയില്‍ ഒരെണ്ണംപോലും ഇറക്കുമതി ചെയ്തവയല്ല. ഇവയില്‍ പലതും ഒട്ടേറെ കഥകള്‍ ഉള്ളവയുമാണ്.
ലേലത്തിന്റെ മുന്നോടിയായി ഡെറിവാസ് ആന്‍ഡ് ഐവാസിന്റെ പുരോഗമന കലാസൃഷ്ടികളുടെ ലേലവും സംഘടിപ്പിച്ചിട്ടുണ്ട്. എം.എഫ് ഹുസൈന്‍, എസ്.എച്ച്. റാസ, എഫ്.എന്‍ സൗസ, കെ.എച്ച്. ആറ, വി.എസ് ഗയ്റ്റണ്‍ഡോ, തയ്യിബ് മേത്ത, ഭൂപന്‍ ഖാഖര്‍, നസ്രീ മൊഹമെദി, പ്രഭാകര്‍ ബാര്‍വെ എന്നിവരുടെ രചനകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് 8,9 തീയതികളിലാണ് പെയിന്റിങ്ങുകളുടെ ലേലം.
ഭൂപന്‍ ഖാഖറെയുടെ 1980-ലെ പ്രശസ്തമായ സ്വവര്‍ഗ രതിചിത്രവും തയ്യിബ് മേത്തയുടെ ജെസ്റ്റര്‍ പരമ്പരയും ലേലത്തിനുണ്ട്. നസ്രീന്‍ മൊഹമെദിയുടെ ജോമെട്രിക് ഇങ്ക് ആന്‍ഡ് ഗ്രാഫൈറ്റഡ് ഡ്രോയിങ്ങ് ആണ് ശ്രദ്ധേയമായ മറ്റൊരിനം.

Source livenewage