ചെന്നൈ: ഇന്ത്യയിൽ ബിഎംഡബ്ല്യുയുവിന് ഒരു പുതിയ നാഴികക്കല്ലാണ് ഈ നേട്ടം , രാജ്യത്ത് പ്രാദേശികമായി നിർമ്മിക്കുന്ന 1,00,000-ാമത്തെ കാർ പുറത്തിറക്കി ബിഎംഡബ്ല്യു ഗ്രൂപ്പ്, ബിഎംഡബ്ല്യുവിന്റ ചെന്നൈ പ്ലാന്റിൽ നിന്നാണ് കാർ പുറത്തിറക്കിയത്. ബിഎംഡബ്ല്യു 740Li M സ്‌പോർട് എഡിഷന് കാറിനാണ്
ഈ ഖ്യാതി ലഭിച്ചത്.
ഈ അവസരത്തിൽ ബിഎംഡബ്ല്യു ഗ്രൂപ്പ്, ചെന്നൈ പ്ലാന്റ് മാനേജിംഗ് ഡയറക്ടർ ശ്രീ തോമസ് ഡോസ് ഇങ്ങനെ പറഞ്ഞു, “1,00,000-ാമത്തെ ‘ഇന്ത്യൻ നിർമിത" കാർ ഞങ്ങളുടെ അസംബ്ലി ലൈനുകളിൽ നിന്ന് പുറത്തുകടക്കുമ്പോൾ ഇത് ഞങ്ങൾക്ക് വലിയ സന്തോഷത്തിന്റെയും,ഒപ്പം അഭിമാനത്തിന്റെയും ദിവസമാണ്. ഈ നേട്ടം ടീമിന്റെ കഠിനാധ്വാനത്തിന്റെയും കാര്യക്ഷമതയുടെയും സ്ഥിരതയുടെയും ഫലമാണെന്നും, ചെന്നൈയിൽ പ്രാദേശികമായി നിർമ്മിക്കുന്ന ഓരോ ബിഎംഡബ്ല്യു അല്ലെങ്കിൽ മിനി കാറുകളും ലോകമെമ്പാടുമുള്ള മറ്റേതൊരു ബിഎംഡബ്ല്യു പ്ലാന്റിനും സമാനമായ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
"ഉയർന്ന വൈദഗ്ധ്യമുള്ള ജീവനക്കാർ, അത്യാധുനിക സാങ്കേതിക വിദ്യക്കൊപ്പം നൂതനമായ നിർമ്മാണ പ്രക്രിയകളും, ശക്തവും, ശ്രദ്ധേയവുമായ വിജയത്തിനിടയായി, ഇന്ത്യയുടെ വളർച്ചയ്ക്കനുസരിച് സുസ്ഥിര നിർമ്മാണ മികവിന്റെ ബാർ ഉയർത്താനായാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് ചെന്നൈ പ്ലാന്റ് പ്രവർത്തിക്കുന്നതെന്നും." തോമസ് ഡോസ് കൂട്ടിച്ചേർത്തു.
2007 മാർച്ച് 29 നാണ് ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്, ഈ വർഷം അതിന്റെ 15-ാം വാർഷികം ആഘോഷിക്കുകയാണ്. നിലവിൽ പ്രാദേശികമായി 13 കാർ മോഡലുകൾ നിർമിക്കുന്നു, നിർമിക്കുന്ന 13 മോഡലുകളിവ: ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ, ബിഎംഡബ്ല്യു 3 സീരീസ്, ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിൻ, ബിഎംഡബ്ല്യു എം340ഐ, ബിഎംഡബ്ല്യു 5 സീരീസ്, ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്മോ, ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു X1, BMW X3, BMW X4, BMW X5, BMW X7, MINI കൺട്രിമാൻ എന്നിവയാണ്.
സുസ്ഥിരതയ്ക്ക് മുൻഗണന നൽകുന്ന പ്ലാന്റ് 100% ഹരിത വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ BMW ഗ്രൂപ്പിന് ഇന്ത്യയിൽ മൊത്തം 650-ഇലധികം ജീവനക്കാർ ഉണ്ട്
Source Livenewage