കൊച്ചി: സ്വതന്ത്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓക്സ്ഫോര്‍ഡ് എക്കണോമിക്സ് അവതരിപ്പിച്ച പുതിയ റിപ്പോര്‍ട്ട് പ്രകാരം യൂട്യൂബിന്റെ ക്രിയേറ്റര്‍ ഇക്കോസിസ്റ്റം 2020ല്‍ ഇന്ത്യന്‍ ജിഡിപിയിലേക്ക് 6800 കോടി രൂപ സംഭാവന ചെയ്യുകയും 6,83,900 ഫുള്‍ ടൈം തത്തുല്യ ജോലികള്‍ സൃഷ്ടിക്കുകയും ചെയ്തു. യൂ ട്യൂബില്‍ നിന്നുള്ള വരുമാനത്തിന് പുറമേ, പ്ലാറ്റ്‌ഫോമിലെ ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ സാന്നിധ്യം വഴി ആഗോള ആരാധകരെ നേടാനും  ബ്രാന്‍ഡ് പാര്‍ട്ണര്‍ഷിപ്പ്, ലൈഫ് പെര്‍ഫോമന്‍സ് എന്നിവയിലൂടെയും മറ്റു വഴികളിലൂടെയും വരുമാന സ്രോതസ്സുകള്‍ പരീക്ഷിക്കാനും സാധിക്കും. ഈ വരുമാന സ്രോതസ്സുകള്‍ ക്രിയേറ്റീവ് സംരംഭകര്‍ക്ക് ജോലിയും വരുമാനവും നല്‍കുക മാത്രമല്ല, വിതരണ ശൃംഖലയിലെ വിപുലമായ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്നു.

കണക്കുകള്‍ പ്രകാരം 100,000 സബ്‌സ്‌ക്രൈബര്‍മാരുള്ള ഇന്ത്യയിലെ ചാനലുകളുടെ എണ്ണം ഇപ്പോള്‍ 40,000 ആയി. വര്‍ഷം തോറും 45 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി കൂടുതല്‍ ഇന്ത്യന്‍ ക്രിയേറ്റേഴ്സ് അവസരങ്ങളെയും പ്രേക്ഷകരെയും കണ്ടെത്തുന്നുണ്ട്. ആറക്കമോ അതിലധികമോ വരുമാനമുണ്ടാക്കുന്ന യൂട്യൂബ് ചാനലുകളുടെ എണ്ണം വര്‍ഷം തോറും 60 ശതമാനത്തിലധികം വര്‍ധിക്കുന്നു. ചെറുകിട, ഇടത്തരം ബിസിനസുകള്‍ (എസ്എംബി) ക്കുള്ള ഒരു പ്രധാന ഉപകരണമായി യൂട്യൂബ് മാറിയിരിക്കുന്നു. സ്വന്തം ചാനലിലൂടെയോ ടാര്‍ഗെറ്റുചെയ്ത പരസ്യങ്ങളിലൂടെയോ യൂട്യൂബ് കണ്ടന്റ് കാണുന്നതിലൂടെയോ ബിസിനസുകള്‍ വിജയകരമായി വില്‍പ്പന വര്‍ധിപ്പിക്കുകയും ഉപഭോക്താക്കളുമായി ബന്ധപ്പെടുകയും ചെയ്തു.

Source : Livenewage