ഗോള തലത്തിൽ ഡിജിറ്റൽ പരസ്യ തട്ടിപ്പ് മൂലമുള്ള 2021 ലെ നഷ്ടം 59 ബില്യൺ (5900 കോടി) ഡോളറെന്ന് റിപ്പോർട്ട്. ഈ വർഷം ആഗോളതലത്തിൽ നഷ്ടം 68 ബില്യൺ ഡോളറിലെത്തും. ഓൺലൈൻ പരസ്യ തട്ടിപ്പുകൾ വഴി ഏറ്റവുമധികം നഷ്ടമുണ്ടാക്കിയ അഞ്ച് രാജ്യങ്ങൾ യുഎസ്, ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, യുകെ എന്നിവയാണെന്നും ഈ അഞ്ച് രാജ്യങ്ങളിലാണ് ആഗോള ഡിജിറ്റൽ പരസ്യ ചെലവിന്റെ 60 ശതമാനം നഷ്ടമുണ്ടായതെന്നും ജൂനിപ്പർ റിസർച്ചിൽ പറയുന്നു.

“പരസ്യ ചെലവുകളുടെ കാര്യത്തിൽ യുഎസ് സുപ്രധാനമായ ഒരു വിപണിയെ പ്രതിനിധീകരിക്കുന്നതിനാൽ, വടക്കേ അമേരിക്കയിലെ കാമ്പെയ്‌നുകളിൽ തട്ടിപ്പുകാരുടെ ശ്രദ്ധ കൂടുതലാണെന്ന് ഗവേഷകൻ സ്കാർലറ്റ് വുഡ്‌ഫോർഡ് പറഞ്ഞു. വരും വർഷത്തെ ഡിജിറ്റൽ പരസ്യ തട്ടിപ്പുകളുടെ 35 ശതമാനം നഷ്ടവും യുഎസിലായിരിക്കും വഞ്ചന കണ്ടെത്തുന്നതിനും ലഘൂകരിക്കുന്നതിനും വേണ്ടിയുള്ള കൂടുതൽ ആവശ്യകതകൾ പരസ്യദാതാക്കൾ പ്രകടിപ്പിക്കുന്നുണ്ടെന്നും വുഡ്ഫോർഡ് കൂട്ടിച്ചേർത്തു.

അതേസമയം, അടുത്ത ദശകത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ പരസ്യച്ചെലവ് 10 മടങ്ങ് വളരുമെന്ന് പ്രതീക്ഷിക്കുന്നെന്നാണ് റിപ്പോർട്ടുകൾ. അതായത് മൊത്തം പരസ്യ വിപണിയുടെ 70-85 ശതമാനം എന്ന നിലയിലേക്ക് വളരും. നിലവിൽ ഇത് 33 ശതമാനമാണ്.

 

facebook sharing button Source Livenewage