ബെംഗളൂരു: തദ്ദേശീയമായി വികസിപ്പിച്ച 4 ജി ഉപകരണങ്ങൾ പരിശോധിക്കാൻ വിദഗ്ദ്ധ എൻജിനീയർമാരുടെ കമ്മിറ്റി രൂപീകരിച്ച് ബിഎസ്എൻഎൽ. ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശീയമായി 4 ജി ഉപകരണങ്ങൾ നിർമിക്കാൻ ബിഎസ്എൻഎൽ ഇന്ത്യയിലെ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ടിസിഎസിനെയാണ് ബിഎസ്എൻഎൽ ടെക്നോളജി പാർട്നറായി തിരഞ്ഞെടുത്തത്. ഇങ്ങനെ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളുടെ പരിശോധനയാണ് ആരംഭിക്കുന്നത്.
ടെലികോം ഉപകരണ നിർമാതാക്കളായ തേജസ് നെറ്റ്വർക്കിന്റെ ബെംഗളൂരു ലാബിലാണു പരിശോധനകൾ. ഇപ്പോൾ നിർമിച്ച ഉപകരണങ്ങൾ രാജ്യ വ്യാപകമായി 4ജി നൽകാൻ പര്യാപ്തമാണോ എന്നു കമ്മിറ്റി പരിശോധിക്കും. ഒരു മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കുകയാണ് ലക്ഷ്യം. സ്വാതന്ത്ര്യദിന സമ്മാനമായി ഓഗസ്റ്റ് 15ന് രാജ്യവ്യാപകമായി 4ജി അവതരിപ്പിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്.
Source : Livenewage