കൊച്ചി : ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഓൺലൈൻ സ്മാർട്ട്‌ഫോൺ ബ്രാൻഡായ പോക്കോ, അതിന്റെ ഇടത്തരം ശ്രേണിയിലുള്ള കരുത്തുറ്റ പോക്കോ എം4 പ്രോ 5 ജി (POCO M4 Pro 5G) ഇന്ന് പുറത്തിറക്കി. പുതിയ ഡിസൈനിലുള്ള കരുത്തുറ്റ പുതിയ പോക്കോ എം4 പ്രോ 5 ജി, സവിശേഷമായ 5G-റെഡി മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസർ, 8 ജിബി വരെയുള്ള റാം, ടർബോ റാം ശേഷി എന്നിവയുള്ളതാണ്. ഉപകരണത്തിന്റെ റാം 11 ജി.ബി വരെ വർദ്ധിപ്പിക്കുകയും ചെയ്യാം. ഇത് വിപുലീകരിച്ചതും അതിവേഗതയിലുള്ളതുമായ മൾട്ടിടാസ്‌കിംഗ് അനുഭവവും നൽകുന്നു. 33W MMT ഫാസ്റ്റ് ചാർജിംഗും വലുതും 2-ദിവസം ഉപയോഗിക്കാവുന്നതുമായ 5000mAh ബാറ്ററിയും വഴി ഉയർന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന പോക്കോ എം4 പ്രോ 5 ജി എന്തിലും മികച്ചത് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് വേണ്ടിയുള്ള ഒരു ഫോണാണ്. 

“രൂപകൽപ്പനയിലായാലും പ്രകടനത്തിലായാലും പോക്കോ എം-സീരീസ് ശ്രേണി എല്ലായ്പ്പോഴും സ്മാർട്ട്‌ഫോൺ വിപണിയിൽ ഒരു തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇത്തവണ പോക്കോ എം4 പ്രോ 5 ജി അതിനെ മുന്നോട്ട് നയിക്കുന്നു” ലോഞ്ചിനെക്കുറിച്ച് പോക്കോ ഇന്ത്യയുടെ കൺട്രി ഡയറക്ടർ അനൂജ് ശർമ്മ പറഞ്ഞു,

Source : Livenewage