മുംബൈ: ബി2ബി ലോജിസ്റ്റിക്‌സ് ടെക് പ്ലാറ്റ്‌ഫോമായ ഊർജ, ഇൻഫെക്ഷൻ പോയിന്റ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ പ്രീ-സീരീസ് എ റൗണ്ടിൽ ഏകദേശം 9 കോടി രൂപ സമാഹരിച്ചു. ഉല്പന്നങ്ങൾ, സാങ്കേതിക വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായും പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കൽ, പ്രവർത്തന മൂലധന ആവശ്യങ്ങൾ തുടങ്ങിയവയ്‌ക്കായിരിക്കും ഈ ഫണ്ടുകൾ ഉപയോഗിക്കുക. 

സന്ദീപ് പാട്ടീൽ, പ്രശാന്ത് മൊഹിതേ, യോഗേഷ് പരബ് എന്നിവർ ചേർന്ന് 2019 അവസാനത്തോടെയാണ് ഊർജ സ്ഥാപിച്ചത്. ഓട്ടോ റൂട്ടിംഗ്, നെറ്റ്‌വർക്ക് ഒപ്റ്റിമൈസേഷൻ, ഡാറ്റാ അനലിറ്റിക്‌സ്, ട്രിപ്പ് മാനേജ്‌മെന്റ് എന്നിവയിൽ പരിവർത്തനാത്മക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ലോജിസ്റ്റിക്സ് സൊല്യൂഷനുകളും സ്റ്റാർട്ടപ്പ് ആയ ഊർജ വാഗ്ദാനം ചെയ്യുന്നു. കൂടാതെ വിവിധ ഡെലിവറി ആവശ്യകതകൾക്കായി എൻഡ് ടു എൻഡ് ഓട്ടോമേഷൻ പ്രദാനം ചെയ്യുന്ന സാങ്കേതികവിദ്യ പ്രാപ്തമാക്കിയ ലോജിസ്റ്റിക്സ് സൊല്യൂഷനും ഊർജയ്ക്ക് സ്വന്തമായുണ്ട്.  

കമ്പനിക്ക് ഇതുവരെ രണ്ട് അക്ക എ.ആർ.ആർ(ARR ) ഉം സ്ഥാപകരുടെ മൂലധനവും, നിക്ഷേപവുമായി ഏകദേശം 40 ലക്ഷം രൂപയുമുണ്ട്.  

2019 നവംബറിൽ ആരംഭിച്ചതിനുശേഷം, ഊർജ 15ലധികം  നഗരങ്ങളിലേക്കും 30ലധികം ഹബ് ലൊക്കേഷനുകളിലേക്കും വ്യാപിച്ചു. 200-ലധികം വാഹനങ്ങൾ ഉപയോഗിച്ച് പ്രതിദിനം 4000-ഓളം ഓർഡറുകൾ കൈകാര്യം ചെയുന്നു. കൂടാതെ ഇവരുടെ B2B ഇടപാടുകാരിൽ ഏറ്റവും അറിയപ്പെടുന്ന ചില വലിയ ഇ-കൊമേഴ്‌സ്, ഫുഡ്-ടെക്, ഇ-ഗ്രോസറീസ് കമ്പനികളായ ഫ്ലിപ്പ്കാർട്ട് ഹോൾസെയിൽ, ജിയോ മാർട്ട്, ഉഡാൻ, സൊമാറ്റോ ഹൈപ്പർപ്യൂർ, ബിഗ് ബാസ്കറ്റ് എന്നിവർ ഉൾപ്പെടുന്നു.

"ഈ ഫണ്ട് സമാഹരണത്തിലൂടെ, ഭൂമിശാസ്ത്രത്തിലുടനീളം ഒന്നിലധികം മടങ്ങ് വളരാനും ഞങ്ങളുടെ ക്ലയന്റുകൾക്ക് അവരുടെ ഇൻട്രാ-സിറ്റി ലോജിസ്റ്റിക് ആവശ്യകതകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനായി ഡിജിറ്റലൈസ്ഡ്, ഇന്റലിജന്റ് ലോജിസ്റ്റിക്സ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യാനും ഞങ്ങൾ ലക്ഷ്യമിടുന്നു" ഊർജയുടെ സിഇഒയും സഹസ്ഥാപകനുമായ സന്ദീപ് പാട്ടീൽ പറഞ്ഞു.

ഇൻട്രാ സിറ്റി ലോജിസ്റ്റിക്‌സ് ലോജിസ്റ്റിക്സിന്റെ വിപണി മൂല്യം 3.5 ബില്യൺ ഡോളറാണ്, 2025-ഓടെ രണ്ടിരട്ടി വളർച്ചയും കമ്പനി പ്രതീക്ഷിക്കുന്നു

 

Source livenewage