ദുര്ഘടംപിടിച്ച വഴികളില് ഓടിക്കുന്ന വണ്ടികള്ക്കുപയോഗിക്കുന്ന ക്രോസ് പ്ലൈ ഇനം ടയറുകളുടെ വില സംഘടിതമായി കൂട്ടാന് ശ്രമിച്ചതിന് അഞ്ച് വന്കിട ടയര് കമ്പനികള്ക്ക് കോമ്പറ്റീഷന് കമ്മിഷന് ഓഫ് ഇന്ത്യ (സി.സി.ഐ.) 1788 കോടി രൂപ പിഴചുമത്തി. ഇവരുടെ സംഘടനയായ ആത്മയ്ക്കും(ഓട്ടോമോട്ടീവ് ടയര് മാനുഫാക്ചേഴ്സ് അസോസിയേഷന്) പിഴയിട്ടിട്ടുണ്ട്.

എം.ആര്.എഫ്. (622.09 കോടി), അപ്പോളോ ടയേഴ്സ് (425.53 കോടി), സിയാറ്റ് (252.16 കോടി), ജെ.കെ. ടയേഴ്സ് (309.95 കോടി), ബിര്ള ടയേഴ്സ് (178.33 കോടി) എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്. ആത്മയുടെ പിഴ നാമമാത്രമാണ്- 8.4 ലക്ഷം രൂപ.

2018 ഓഗസ്റ്റ് 31-നാണ് സി.സി.ഐ. ഇതുസംബന്ധിച്ച അന്തിമ ഉത്തരവിറക്കിയത്. എന്നാല്, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാല് പുറത്തുവിട്ടിരുന്നില്ല. ഇത് ഡിവിഷന് ബെഞ്ച് ജനുവരി ആറിന് തള്ളി. തുടര്ന്ന്, സുപ്രീംകോടതിയില് നല്കിയ പ്രത്യേകാനുമതി ഹര്ജിയും തള്ളിയതിനെത്തുടര്ന്നാണ് സി.സി.ഐ. കഴിഞ്ഞദിവസം ഉത്തരവ് പുറത്തുവിട്ടത്.

വിപണിയില് കൃത്രിമമായി വില നിശ്ചയിക്കുന്ന സാഹചര്യം ഇല്ലാതാക്കലാണ് സി.സി.ഐ.യുടെ ദൗത്യം. ഏത് ഉത്പന്നമായാലും മത്സരമുണ്ടാകുമ്പോള് വിലകുറയുകയും ഉപഭോക്താവിന് ഗുണമാകുകയും ചെയ്യും. ഒരേ ഉത്പന്നം വില്ക്കുന്ന കമ്പനികള് സംഘടിതമായി വില നിശ്ചയിച്ചാല് ഉപഭോക്താവിനാണ് നഷ്ടം.

ഈ തത്ത്വത്തിലധിഷ്ഠിതമായ നിയമങ്ങള് ലംഘിച്ചതിനാണ് നടപടി. ഇതുസംബന്ധിച്ച് ഓള് ഇന്ത്യ ടയര് ഡീലേഴ്സ് ഫെഡറേഷനാണ്(എ.ഐ.ടി.ഡി.എഫ്.) പരാതി നല്കിയത്. ഉത്തരവ് ചോദ്യംചെയ്ത് നാഷണല് കമ്പനിനിയമ അപ്പലേറ്റ് ട്രിബ്യൂണലിനെ (എന്.സി.എല്.എ.ടി.) സമീപിക്കാനൊരുങ്ങുകയാണ് കമ്പനികള്.

ക്രോസ് പ്ലൈ ടയറും റേഡിയല് ടയറും

ടയറിനെ പ്ലൈ(ഫേബ്രിക്) പൊതിയുന്ന രീതിയാണ് ഇവ തമ്മിലുള്ള വ്യത്യാസം. നൈലോണ്, പോളിസ്റ്റര്, പോളിഗ്ലാസ് തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്ന ഫാബ്രിക്. ലംബമായി ഏതാണ്ട് 90 ഡിഗ്രിയിലാണ് ചുറ്റുന്നതെങ്കില് അവ റേഡിയല് ടയര്. പ്രത്യേക കോണില് അങ്ങോട്ടുമിങ്ങോട്ടുമാണ് ചുറ്റുന്നതെങ്കില് അവ ക്രോസ് പ്ലൈ അഥവാ ബയാസ് ടയര്.

നല്ല റോഡുകള് ഉദ്ദേശിച്ചുള്ളവയാണ് റേഡിയല് ടയര്. കാറുകളിലും മറ്റും ഉപയോഗിക്കുന്നത് ഇതാണ്. ദുര്ഘട റോഡുകളിലൂടെ ഓടിക്കാനാണ് ക്രോസ് പ്ലൈ ടയറുകള് ഉപയോഗിക്കുന്നത്. ട്രക്കുകളിലാണ് കൂടുതല് കാണു

Source : LIvenewage