ന്യൂഡല്‍ഹി: സാധാരണ മൊബൈല്‍ ഫോണുകളിലും ഇനി യുപിഐ പണമിടപാടുകള്‍ സംവിധാനം ലഭ്യമാകും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശശികാന്ത ദാസ് ഫീച്ചര്‍ ഫോണുകള്‍ വഴിയുള്ള യുപിഐ പണമിടപാട് സംവിധാനം 'യുപിഐ123പെ' ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ പണമിടപാടുകളുടെ ഹെല്‍പ് ലൈന്‍ ഡിജിസാത്തിയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു. ഡിജിറ്റല്‍ പണമിടപാടുകള്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ 24x7 ഡിജിസാത്തി നല്‍കും.
സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ പ്രാപ്തിയില്ലാത്ത നിര്‍ധനരായ ആളുകള്‍ക്ക് പുതിയ സംവിധാനം വഴി ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ സാധിക്കുമെന്ന് ശശികാന്ത ദാസ് പറഞ്ഞു. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ദശാബദ്ധമാണ് ഇതെന്നും ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന നിരവധി നടപടികളാണ് കഴിഞ്ഞ മൂന്നുനാല് വര്‍ഷമായി റിസര്‍വ് ബാങ്കില്‍ നിന്നുമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Source Livenewage