മുംബൈ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപറേഷൻ (എൻഎഫ്‌ഡിസി)  സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി സഹകരിച്ച് നൂറ് വനിതാ തിരക്കഥാകൃത്തുക്കൾക്കായി ഒരു വെർച്വൽ പരിശീലന പരിപാടി പ്രഖ്യാപിച്ചു. വ്യവസായ പ്രൊഫഷണലുകൾ, ഫ്രീലാൻസ് എഴുത്തുകാർ, അക്കാദമിക് വിദഗ്ധർ, ഫിലിം സ്‌കൂളുകളിലെ അവസാന വർഷ വിദ്യാർത്ഥികൾ എന്നിവർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പ്രോഗ്രാമിലൂടെ, ഇന്ത്യയിലെ സർഗ്ഗാത്മക സമൂഹത്തെ ലിംഗഭേദമന്യേ  കൂടുതൽ നൈപുണ്യ വികസനവും ശാക്തീകരണവും നൽകാനും, മാധ്യമ, വിനോദ ആവാസവ്യവസ്ഥ സൃഷ്ടിക്കാനും എൻ.എഫ്‌.ഡി.സി ലക്ഷ്യമിടുന്നതായും അറിയിച്ചു.

നാല് ബാച്ചുകളായി നടത്തുന്ന പ്രോഗ്രാമിന്റെ പാഠ്യപദ്ധതിയും കോഴ്‌സ് ഘടനയും എൻഎഫ്‌ഡിസിയും നെറ്റ്ഫ്ലിക്സും സഹകരിച്ച് വികസിപ്പിച്ചെടുത്തതാണ്. കൂടാതെ, പങ്കെടുക്കുന്നവർ അവരുടെ പരിശീലനം പൂർത്തിയാക്കി 30 ദിവസത്തിനുള്ളിൽ ഒരു സ്ക്രിപ്റ്റ് സമർപ്പിച്ചതിന് ശേഷം പ്രോഗ്രാം പൂർത്തിയാക്കാം. ഒപ്പംതന്നെ ഓരോ പങ്കാളിയും എൻഎഫ്‌ഡിസി, നെറ്ഫ്ലിസ് എന്നിവയിൽ നിന്നുള്ള സംയുക്ത സമിതിയുടെ സമഗ്രമായ വിലയിരുത്തലിനും വിധേയമാകും.  

പങ്കെടുക്കുന്നവർക്ക് "മോഹ് മായ മണി, ആൻഖോൺ ദേഖി, എവെരിതിങ് ഈസ് ഫൈൻ തുടങ്ങിയ പേരുകേട്ട സിനിമകളുടെ തിരക്കഥാകൃത്തും നിർമ്മാതാവുമായ മുനീഷ് ഭരദ്വാജിന്റെ കീഴിൽ പരിശീലനം നേടാനുള്ള അവസരവും ലഭിക്കും

Source Livenewage