ന്യൂഡൽഹി: മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലിന്റെ ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് വിവിധ പങ്കാളികള്‍ക്കുള്ള സമയക്രമങ്ങള്‍ക്കൊപ്പം റോഡപകടങ്ങളുടെ വിശദമായ അന്വേഷണം, വിശദമായ അപകട റിപ്പോര്‍ട്ട്, അതിന്റെ റിപ്പോര്‍ട്ടിംഗ് എന്നിവ നിര്‍ബന്ധമാക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ച് റോഡ് മന്ത്രാലയം. പുതിയ നിയമങ്ങള്‍ 2022 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഹന ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ സാധുതയുള്ള മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വാഹനാപകടത്തെക്കുറിച്ച് വിവരം ലഭിച്ചാലുടന്‍ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലം പരിശോധിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഈ അന്വേഷണത്തില്‍, ഉദ്യോഗസ്ഥര്‍ അപകട സ്ഥലത്തിന്റെയും അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെയും ഫോട്ടോ എടുക്കുകയും അപകടത്തിന്റെ സൈറ്റ് പ്ലാന്‍ തയ്യാറാക്കുകയും ചെയ്യണം.
അപകടം നടന്ന് 48 മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇക്കാര്യം ക്ലെയിംസ് ട്രൈബ്യൂണലിനെ അറിയിക്കണം. ഇരകളേയും അവരുടെ നിയമ പ്രതിനിധികളേയും അവരുടെ അവകാശങ്ങളെക്കുറിച്ചും അപകടം നടന്ന് 10 ദിവസത്തിനുള്ളില്‍ സെറ്റില്‍മെന്റ് പ്ലാനിന്റെ പ്രക്രിയയെക്കുറിച്ചും അറിയിച്ചിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ 50 ദിവസത്തിനകം ക്ലെയിംസ് ട്രൈബ്യൂണലില്‍ ഇടക്കാല അപകട റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കൂടാതെ, അന്വേഷണം പൂര്‍ത്തിയാക്കി 60 ദിവസത്തിനകം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
Source Livenewage