ചെന്നൈ: മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പന ഫെബ്രുവരി മാസത്തില്‍ 15 ശതമാനം ഇടിഞ്ഞു. ഫെബ്രുവരിയില്‍ 59,160 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വില്‍പന നടത്തയത്.  ആഭ്യന്തര വില്‍പനയില്‍ 20 ശതമാനം ഇടിവ് നേരിട്ടു. 52,132 യൂണിറ്റുകളാണ് കമ്പനി രാജ്യത്ത് വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഇത് 65,114 ആയിരുന്നു. അതേസമയം കയറ്റുമതി 4,545ല്‍ നിന്നും 7,025 ആയി ഉയര്‍ന്നു.

എന്നാൽ സെമികണ്ടക്ടര്‍ ചിപ്പിന്റെ ലഭ്യതക്കുറവ് ഉത്പാദനത്തെ ബാധിച്ചെന്നും ഇതാണ് കുറവ് വില്‍പനയില്‍ കലാശിച്ചതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. എയ്ച്ചര്‍ കമ്പനിയുടെ സബ്‌സിഡിയറിയാണ് റോയല്‍ എന്‍ഫീല്‍ഡ്‌

Source Livenewage