ന്യൂഡല്‍ഹി: രാജ്യത്തെ ഉപഭോക്തൃവില സൂചിക (Consumer Price Index) അടിസ്ഥാനമാക്കിയുള്ള വിലകയറ്റ നിരക്ക് ഫെബ്രുവരിയില്‍ 6.07 ശതമാനമായി വര്‍ധിച്ചു. ജനുവരിയില്‍ ഇത് 6.01 ശതമാനമായിരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകളുള്ളത്.

ഇത് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 5.93 ആയിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയ വിലകയറ്റം. റിസര്‍വ് ബാങ്കിന്റെ അനുമാന പ്രകാരം ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള വിലകയറ്റം 5.7 ശതമാനം മാത്രമായിരുന്നു.

2021 ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ വിലകയറ്റനിരക്ക് 5.03 ശതമാനമാണ്.

Source Livenewage