മുംബൈ: യു.എസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നസ്ദാഖിന്റെ ഇന്ത്യന്‍ അനുബന്ധ കമ്പനിയായ എബിക്‌സ്‌കാഷ് ലിമിറ്റഡ് ഐപിഒ വഴി 6000 കോടി രൂപ സമാഹരിക്കുന്നു. ഇതിനായി കമ്പനി പ്രാഥമിക രേഖകള്‍ സെബിയ്ക്ക് സമര്‍പ്പിച്ചു. ഫ്രഷ് ഇഷ്യുവഴിയാണ് പണം സമാഹിരിക്കുകയെന്നും ഓഫര്‍ ഫോര്‍സെയിലുണ്ടാകില്ലെന്നും സെബിയ്ക്ക് സമര്‍പ്പിച്ച ഡ്രാഫ്റ്റ് ഹെറിംഗ് പ്രോസ്പക്ടസില്‍ കമ്പനി പറഞ്ഞു. ഐപിഒയ്ക്ക് മുന്നോടിയായി 1200 കോടിയുടെ ഓഹരികളില്‍ നിക്ഷേപമനുവദിക്കാന്‍ സാധ്യതയുണ്ട്. അങ്ങിനെ സംഭവിക്കുന്ന പക്ഷം ഇഷ്യു ചെയ്യുന്ന ഓഹരികളുടെ എണ്ണത്തില്‍ കുറവുണ്ടാകും. ഐപിഒ വഴി സമാഹരിക്കുന്ന പണം അനുബന്ധ കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് കമ്പനി പ്രാഥമിക രേഖകളില്‍ പറഞ്ഞു. കോര്‍പറേറ്റ്‌സുകള്‍ക്ക് സാമ്പത്തിക കാര്യ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ നല്‍കുന്ന കമ്പനിയാണ് എബിക്‌സ്‌കാഷ്. പെയ്മന്റ് സൊല്യൂഷന്‍സ്, യാത്ര, സാമ്പത്തിക സാങ്കേതിക വിദ്യ, ബിപിഒ എന്നീ മേഖലകളുമായി ബന്ധപ്പെട്ട സേവനങ്ങളും സ്റ്റാര്‍ട്ട്അപ്പ് സര്‍വീസുകളുമാണ് കമ്പനി ഏറ്റെടുത്ത് നടത്തുന്നത്. മോത്തിലാല്‍ ഒസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ്, എക്വിരസ് കാപിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ കാപിറ്റല്‍ മാര്‍ക്കറ്റ്, യെസ് സെക്യൂരിറ്റീസ് എന്നിവരാണ് കമ്പനിയുടെ ഐപിഒ ഉപദേഷ്ടാക്കള്‍.
Source Livenewage