ന്യൂഡൽഹി: 2023 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ  ഇന്ധന ആവശ്യം 5.5% വളരുമെന്ന് ഗവൺമെന്റിന്റെ കണക്കുകൾ. മാസങ്ങളോളം സ്തംഭനാവസ്ഥയിലായിരുന്നതിന് ശേഷമുള്ള വ്യാവസായിക പ്രവർത്തനത്തിലും ഇത് പ്രതിഫലിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ 203.3 ദശലക്ഷം ടൺ എന്ന പുതുക്കിയ എസ്റ്റിമേറ്റിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ (എണ്ണ ഡിമാൻഡിന്റെ പ്രോക്സി) ഇന്ത്യയുടെ ഇന്ധന ഉപഭോഗം 214.5 ദശലക്ഷം ടൺ ആയി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി) ആണ് കണക്കുകൾ പുറത്തുവിട്ടത്.

Source 

livenewage