ന്യൂഡൽഹി: നടപ്പുവർഷം മൂന്നാംപാദത്തിലെ (ഒക്‌ടോബർ-ഡിസംബർ) ജിഡിപി വളർച്ചാക്കണക്കുകൾ കേന്ദ്രം ഫെബ്രുവരി 28ന് പുറത്തുവിടും. 5.7 മുതൽ 6.2 ശതമാനംവരെ വളർച്ചയാണ് പ്രതീക്ഷ. കൊവിഡിന്റെ മൂന്നാംതരംഗം തിരിച്ചടിയായില്ലെന്നാണ് കേന്ദ്ര വിലയിരുത്തൽ. അതേസമയം, എസ്ബിഐ റിസർച്ച് പ്രവചിക്കുന്ന വളർച്ച 5.8 ശതമാനമാണ്. മറ്റൊരു ഗവേഷണസ്ഥാപനമായ ഇക്ര 6.2 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. ഇന്ത്യ 6.6 ശതമാനം വളരുമെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തിയിട്ടുള്ളത്. നടപ്പുവർഷത്തെ ജിഡിപി വളർച്ചാപ്രതീക്ഷ എസ്ബിഐ നേരത്തേ വിലയിരുത്തിയ 9.3 ശതമാനത്തിൽ നിന്ന് 8.8 ശതമാനത്തിലേക്ക് കുറച്ചിട്ടുണ്ട്. റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത് 9.2 ശതമാനമാണ്.

Source : Livenewage