മുംബൈ: രാജ്യത്തിന്‍റെ കയറ്റുമതി ജനുവരിയിൽ മുൻവർഷം ഇതേ സമയത്തെ അപേക്ഷിച്ച് 25.28 ശതമാനം വർധിച്ച് 3450 കോടി ഡോളർ ആയി. എൻജിനിയറിംഗ്, പെട്രോളിയം, ജ്വല്ലറി ഉത്പന്നങ്ങളാണ് കഴിഞ്ഞമാസം കൂടുതലായും കയറ്റുമതി ചെയ്യപ്പെട്ടത്. അതേസമയം രാജ്യത്തിന്‍റെ ഇറക്കുമതി 23.54 ശതമാനം വർധിച്ച് 5,193 കോടി ഡോളർ ആയി. ഇതോടെ വ്യാപാരക്കമ്മി 1,743 കോടി ഡോളർ ആയി ഉയർന്നു. ഇറക്കുമതിയുടെയും കയറ്റുമതിയുടെയും മൂല്യങ്ങൾ തമ്മിലുള്ള അന്തരമാണ് വ്യാപാരക്കമ്മി. കഴിഞ്ഞ വർഷം ജനുവരിയിൽ 1,449 കോടി ഡോളറായിരുന്നു വ്യാപാരക്കമ്മി
Source : Livenewage