കെ.ബി.ഐ.സിയുടെ ഭാ​ഗമായി ​ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ് എന്ന പേരിൽ പുതിയ പ്രോജക്റ്റ് വികസിപ്പിക്കുമെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ അറിയിച്ചു. ഇത്ഒരു നോൺ മാനുഫാക്ചറിം​ഗ്ക്ലസ്റ്ററായും അങ്കമാലിയിലെ ബിസിനസ് കേന്ദ്രമായും വികസിപ്പിക്കും. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ പലിശയോട് കൂടിയ വായ്പ നൽകാൻ കിഫ്ബി തീരുമാനിച്ചിട്ടുണ്ട്.

കൊച്ചി- ബം​ഗളൂരു വ്യവസായ ഇടനാഴിയുടെ വികസനത്തിനായി കിഫ്ബി ഫണ്ടുപയോ​ഗിച്ച് കിൻഫ്രാ പാലക്കാട് 1351 ഏക്കറിൽ ഇൻഡസ്ട്രിയൽ മാനുഫാക്ച്ചറിം​ഗ് ക്ലസ്റ്റർ എൽ.എം.സി ഏറ്റെടുക്കാൻ തുടങ്ങിയിട്ടുണ്ട്.

കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരത്തെ കാരോട് വരെയുള്ള എൻ.എച്ച്. 66ന്റെ 600 കിലോമീറ്റർ ദൂരമുള്ള ആറുവരിപ്പാത യാഥാർത്ഥ്യമാക്കുന്നത് ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം കിഫ്ബി പങ്കിട്ടതിനാലാണെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ അറിയിച്ചു. ഇതിനായി കിഫ്ബി 6769.01 കോടി രൂപ അനുവദിക്കുകയും 5311 കോടി രൂപ എൻ.എച്ച്.എ.ഐയ്ക്ക് നൽകുകയും ചെയ്തിട്ടുണ്ട്.