സംസ്ഥാനത്ത് അതിദാരിദ്ര്യ ലഘൂകരണത്തിനുള്ള വിഹിതം ബജറ്റില്‍ ഉള്‍പ്പെടുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി സഭയില്‍ പറഞ്ഞു.
നിരാലംബരായ അതിദരിദ്രരെ കണ്ടെത്തി പരിരക്ഷിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്തെ 64,352 കുടുംബങ്ങള്‍ ഗുണഭോക്താക്കളാണ്. അതിദാരിദ്ര്യത്തില്‍ കഴിയുന്ന ഈ കുടുംബങ്ങളുടെ അതിജീവനത്തിനും ഉപജീവനത്തിനുമുള്ള കുടുംബാധിഷ്ഠിത മൈക്രോ പ്ലാനുകള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതാണ്.
പ്രദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച വികസന ഫണ്ട് വിഹിതം കൂടി പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുക. ഇവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 100 കോടിയും അനുവദിക്കുന്നുണ്ട്.
Source Livenewage