ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 2022 സാമ്പത്തിക വർഷത്തിൽ സേവനങ്ങളിൽ നിന്ന് 17,000 കോടി രൂപയിലധികം വരുമാനം പ്രതീക്ഷിക്കുന്നതായും എന്നാൽ ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ കുറവാണെന്നും ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പികെ പുർവാർ പറഞ്ഞു. അധിക വരവ് കൊണ്ടുവരാനായി കോൾ കണക്ഷൻ ചാർജുകൾ നീക്കം ചെയ്തതാണ് വരുമാന കുറവിന് പ്രധാന കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
5G സേവനങ്ങൾക്കായി തയ്യാറെടുക്കുന്ന സ്വകാര്യ ഇ ടെൽകോകൾക്കൊപ്പം മത്സരം ശക്തമാകുമ്പോഴും സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കോർപ്പറേഷൻ അതിന്റെ ഉപഭോക്തൃ അടിത്തറ നിലനിർത്തുമെന്നും ഉടനെ ആരംഭിക്കുന്ന ഗുണനിലവാരമുള്ള 4G സേവനങ്ങൾ അതിന്റെ നില സംരക്ഷിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും പുർവാർ ഉറപ്പിച്ചു പറഞ്ഞു. പുതിയ കാലത്തെ സേവനങ്ങൾക്കായുള്ള ഉപകരണ ഇക്കോസിസ്റ്റം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ സ്വകാര്യ ഓപ്പറേറ്റർമാർ 5G ഓഫറുകൾ ആരംഭിക്കുന്നത് ബിഎസ്എൻഎൽനെ പെട്ടെന്ന് പ്രതികൂലമായി ബാധിക്കില്ല എന്നും BSNLന്റെ 4G സേവനം ലോഞ്ചിനുള്ള തയ്യാറെടുപ്പ് ട്രാക്കിലാണെന്നും അദ്ദേഹം അറിയിച്ചു.
വെല്ലുവിളികൾക്കിടയിലും, 2022 സാമ്പത്തിക വർഷത്തിൽ സ്ഥിരമായ വരുമാനം നിലനിർത്താൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ ഈ വർഷത്തെ വരുമാന കുറവിന് കാരണം ഇന്റർകണക്ട് യൂസേജ് ചാർജുകൾ എടുത്തുകളഞ്ഞതാണെന്നും നിർത്തലാക്കിയ കോൾ കണക്ഷൻ ചാർജുകൾ ഏകദേശം 600-800 കോടി രൂപയുടെ അധിക വരുമാനം കൊണ്ടുവരികയായിരുന്നു എന്നും അത് നിർത്തലാക്കിയത് ആ വരവ് നിലയ്ക്കാൻ ഇടയായെന്നും കമ്പനി അറിയിച്ചു.
2019-20ൽ 15,500 കോടി രൂപയായിരുന്ന ബിഎസ്എൻഎല്ലിന്റെ നഷ്ടം 2020-21ൽ 7,441 കോടി രൂപയായി കുറഞ്ഞിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ നഷ്ടം കഴിഞ്ഞ വർഷത്തെ അതേ നിലയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിഎസ്എൻഎൽ മേധാവി പറഞ്ഞു. വരുന്ന സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ശ്രദ്ധ ഒരു 4G റോൾഔട്ടും ഫൈബർ ടു ഹോം വിപുലീകരണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ബജറ്റ് രേഖകൾ പ്രകാരം അടുത്ത സാമ്പത്തിക വർഷത്തിൽ സർക്കാർ 44,720 കോടി രൂപ ബിഎസ്എൻഎല്ലിൽ നിക്ഷേപിക്കും.
Source Livenewage