ന്യൂഡൽഹി: അഞ്ചുവർഷത്തെ ഇ-ടൂറിസ്റ്റ് വിസ ഇന്ത്യ പുനഃസ്ഥാപിച്ചു. വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. 156 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള ഇ-ടൂറിസ്റ്റ് വിസ, എല്ലാ രാജ്യക്കാർക്കുമുള്ള സാധാരണ വിസ, അമേരിക്ക, ജപ്പാൻ എന്നീരാജ്യങ്ങളിലെ പൗരൻമാർക്കുള്ള 10 വർഷത്തെ വിസ എന്നിവയാണ് വീണ്ടും പ്രാബല്യത്തിൽ വരുന്നത്.

കോവിഡ് കാരണം രണ്ടുവർഷമായി ഇതെല്ലാം നിർത്തിവെച്ചിരിക്കുകയായിരുന്നു. യു.എസ്., ജപ്പാൻ പൗരന്മാർക്ക് പുതിയ ദീർഘകാല (10 വർഷം) ടൂറിസ്റ്റ് വിസ നൽകും. കാലാകാലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായി യോഗ്യതയുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് അഞ്ചുവർഷം വരെയുള്ള പുതിയ റെഗുലർ (പേപ്പർ) ടൂറിസ്റ്റ് വിസയും നൽകും.

Source   Livwnewage