മുംബൈ: ഓഹരിവിപണിലേക്കുള്ള പണത്തിന്റെ ഒഴുക്ക് ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ വര്‍ധിച്ചത് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതിന് തെളിവാണെന്ന് വിദഗ്ദ്ധര്‍. വിപണിയുടെ തിരുത്തലിനെ നിക്ഷേപഅവസരമാക്കി മാറ്റുകയായിരുന്നു മ്യൂച്ച്വല്‍ ഫണ്ടുള്‍പ്പടെയുള്ള സ്ഥാപനങ്ങളെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലെ റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും 15 മുതല്‍ 16 ശതമാനം വരെ തിരുത്തലുകളാണ് വിപണി വരുത്തിയത്. വിപണിയിലെ ഈ വിലയിടിവ് മികച്ച അവസരമാണ് ആഭ്യന്തര നിക്ഷേപകര്‍ക്ക് തുറന്നുകൊടുത്തത്.
ബെഞ്ച് മാര്‍ക്ക് സൂചികകള്‍ 3 ശതമാനവും ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് എന്നിവ യഥാക്രമം 5,9 ശതമാനവും ഇടിവ് രേഖപ്പെടുത്തിയ ഫെബ്രുവരിയില്‍ മ്യൂച്ച്വല്‍ ഫണ്ട് സ്‌കീമുകള്‍ വിപണിയിലേയ്ക്ക് ഒഴുക്കിയത് 19,705 കോടി രൂപയാണ്. തൊട്ടുമുന്‍മാസമായ ജനുവരിയേക്കാള്‍ 14,887 കോടി രൂപയാണ് ഇത്.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിപണിയിലേയ്‌ക്കെത്തിയ മൊത്തം നിക്ഷേപം 1,45,050 കോടി രൂപയാണ്. വര്‍ധിക്കുന്ന കമ്മോഡിറ്റി വിലകള്‍ ഗൗനിക്കാതെയാണ് നിക്ഷേപകര്‍ ഇത്രയും തുക മാര്‍ക്കറ്റിലേയ്ക്ക ഒഴുക്കിയത്.
Source Livenewage