മുംബൈ: കാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി ആള്‍ട്ടര്‍നേറ്റീവ് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട്‌സ് (AIFs) ന് ബാധകമായ നിയമങ്ങളില്‍ മാറ്റം വരുത്തി. പുതിയ നിയമപ്രകാരം കാറ്റഗറി 3 യില്‍ ഉള്‍പ്പെടുന്ന എഐഎഫ്‌സിന് ലഭ്യമായ തുകയുടെ 10 ശതമാനത്തില്‍ കൂടുതല്‍  ഒരു കമ്പനിയില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല. അതേസമയം എഐഎഫിന്റെ ലാര്‍ജ് വാല്യു ഫണ്ട്‌സിന് 20 ശതമാനം വരെ ഒരു കമ്പനിയില്‍ നിക്ഷേപിക്കാം.
വിവിധ തരത്തിലുള്ള ഹെഡ്ജ് ഫണ്ടുകള്‍, വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകള്‍, പൊതുഓഹരികളിലുള്ള സ്വകാര്യ നിക്ഷേപങ്ങള്‍ എന്നിവ ആള്‍ട്ടര്‍നേറ്റീവ് നിക്ഷേപമായാണ് തരംതിരിക്കപ്പെട്ടിട്ടുള്ളത്.
ചെറുകിട എഐഎഫ് ഫണ്ടുകള്‍ 10ശതമാനം കണക്കുകൂട്ടുന്നത് മൊത്തം നിക്ഷേപതുകയേയോ സ്‌ക്കീമിന്റെ മൊത്തം ആസ്തിയേയോ അടിസ്ഥാനമാക്കിയായിരിക്കണം. എന്നാല്‍ ഉയര്‍ന്ന മൂല്യമുള്ള ഫണ്ടിന് ഇത്തരത്തില്‍ നിക്ഷേപതുകയുടെ 20 ശതമാനം കണക്കുകൂട്ടാന്‍ സാധിക്കും.
സെബി എഐഎഫ് റെഗുലേഷന്‍സ് 2022 എന്ന് പേരിട്ടിരിക്കുന്ന പുതിയ നിയമങ്ങള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

Source Livenewage