ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്തെ ഇറക്കുമതിക്കാർ ആശങ്കയിൽ. ചരക്ക് നീക്കത്തിനുള്ള ചെലവ് വർധിച്ചതും ആവശ്യത്തിന് കണ്ടെയ്നറുകൾ ലഭ്യമല്ലാത്തതുമാണ് പ്രശ്നം. ഒരുവർഷത്തിനിടെ പത്തിരട്ടിയോളം നിരക്ക് വർധനവാണ് രാജ്യത്തെ മിക്കവാറും തുറമുഖങ്ങളിൽ ചരക്കുനീക്കത്തിനുണ്ടായത്. അതിനു പുറമെയാണ് റഷ്യ - യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈയിടെയുണ്ടായ വിലക്കയറ്റം.
4,200 ടിഇയു (20 അടിക്ക് തുല്യമായ യൂണിറ്റ്) ചാര്‍ട്ടര്‍ ചെയ്യുന്നതിനുള്ള പ്രതിദിന ചെലവ് എട്ടുമാസം മുമ്പത്തെ 8000 ഡോളറില്‍നിന്ന് 70,000 ഡോളറായി ഉയര്‍ന്നിരിക്കുന്നു. റഷ്യന്‍-യുക്രൈന്‍ സംഘര്‍ഷം ഈ നിരക്ക് ഒരുലക്ഷം ഡോളറിലെത്തിക്കുമെന്നാണ് ഷിപ്പിങ് കമ്പനികളുടെ വിലയിരുത്തല്‍. മൂന്ന് വ്യാപാര കപ്പലുകള്‍ കരിങ്കടലില്‍ തകര്‍ന്നത് ചരക്ക് വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് ഈ മേഖലയിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് പരിരക്ഷ നല്‍കുന്നതില്‍നിന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ പിന്മാറ്റത്തിന് കാരണമായേക്കുമെന്ന സൂചനകളുണ്ട്. ഇൻഷുറൻസ് കമ്പനികൾ പിന്മാറിയാല്‍ അത് ആറോ അതിലധികമോ രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള ചരക്കുനീക്കത്തെ ബാധിച്ചേക്കാം.
Source : livenewage.