കൊച്ചി: അഞ്ചുദിവസത്തെ തുടര്‍ച്ചയായ ഇടിവിനുശേഷം ഒരു ശതമാനം നേട്ടത്തോടെ വിപണി തിരിച്ചുകയറിയ ദിവസമായിരുന്നു ചൊവ്വാഴ്്ച. ലോഹമൊഴികെയുള്ള മേഖലകളില്‍ ചൊവ്വാഴ്ച മുന്നേറ്റമുണ്ടായി. ബിഎസ്ഇ സെന്‍സെക്‌സ് 581 പോയിന്റ് ഉയര്‍ന്ന് 53,424 ലും നിഫ്റ്റി50 150 പോയിന്റുകള്‍ ഉയര്‍ന്ന് 16,103 ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി മിഡ്ക്യാപ്പ്100, സ്‌മോള്‍ക്യാപ്പ്100 സൂചികകളും യഥാക്രമം 1.24 ശതമാനം, 1.51 ശതമാനം എന്നിങ്ങനെ നേട്ടങ്ങള്‍ കൊയ്തു.

ബുള്ളിഷ് ട്രെന്‍ഡ് നിലനിര്‍ത്താന്‍ വിപണി 16,000 - 16,050 പോയിന്റുകളില്‍ തുടരേണ്ടതുണ്ടെന്ന് ആക്‌സിസ് സെക്യൂരിറ്റീസിലെ അനലിസ്റ്റുകള്‍ പറയുന്നു.  ചൊവ്വാഴ്ചയിലെ നില തുടരുകയാണെങ്കില്‍ വരുന്ന സെഷനുകളില്‍ 16,300-16500 കീഴടക്കാന്‍ വിപണിയ്ക്ക് സാധിക്കും.അതേസമയം വിപണി ഇടിയുന്ന പക്ഷം 15,650-15,600 പോയിന്റുകള്‍ സപ്പോര്‍ട്ട് ലെവലായിരിക്കും.

സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍:

നിഫ്റ്റി

15780-15574 എന്നീ പോയിന്റുകളായിരിക്കും വിപണി ഇടിയുന്ന പക്ഷം സപ്പോര്‍ട്ട് ലെവലുകള്‍. വിപണി മുന്നേറുന്ന പക്ഷം 16,138-16,262 എന്നിവ റെസിസ്റ്റന്‍സ് ലെവലുകളാകും.

നിഫ്റ്റി ബാങ്ക്

നിഫ്റ്റി ബാങ്ക് ചൊവ്വാഴ്ച 287 പോയിന്റുകള്‍ നേടി 33,158 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിര്‍ണ്ണായക സപ്പോര്‍ട്ട് ലെവലായി പ്രതീക്ഷിക്കപ്പെടുന്നത് 32,454 -31,751 പോയിന്റുകളാണ്. 33,563-33967 ലെവലുകള്‍ റെസിസ്റ്റന്‍സ് പോയിന്റുകളാകും.

കാള്‍ ഓപ്ഷന്‍

17,000 സ്‌ട്രൈക്ക് റേറ്റില്‍ 19.79 ലക്ഷം കോണ്‍ട്രാക്ടുകളില്‍ കാള്‍ ഓപ്ഷന്‍ നടക്കും. ഇത് റെസിസ്റ്റന്‍സ് ലെവലാകും. തുടര്‍ന്ന് 16,500 സട്രൈക്ക് റേറ്റില്‍ 18,07 ലക്ഷം കോണ്‍ട്രാക്ടുകളിലും 16,000 സ്‌ട്രൈക്ക് റേറ്റില്‍ 15.85 ലക്ഷം കോണ്‍ട്രാക്ടുകളിലും കാള്‍ ഓപ്ഷന്‍ നടക്കും.

കാള്‍ റൈറ്റിംഗ് : 16,100 സ്‌ട്രൈക്കില്‍ 3.14 ലക്ഷം കോണ്‍ട്രാക്ടുകള്‍ തുടര്‍ന്ന് 16,000 സ്‌ട്രൈക്കില്‍ 2.52 ലക്ഷം കോണ്‍ട്രാക്ടുകളും 15,700 സ്‌ട്രൈക്കില്‍ 2.38 ലക്ഷം കോണ്‍ട്രാക്ടുകളും

കാള്‍ അണ്‍വിന്‍ഡിംഗ്: 16,600 സ്‌ട്രൈക്കില്‍ 46,600 കോണ്‍ട്രാക്ടുകള്‍ തുടര്‍ന്ന് 15,500 സ്‌ട്രൈക്കില്‍ 16,850 കോണ്‍ട്രാക്ടുകള്‍

പുട് ഓപ്ഷന്‍

16,000 സ്‌ട്രൈക്കില്‍ 37.23 ലക്ഷം കോണ്‍ട്രാക്ടുകള്‍ ദൃശ്യമാകും. അത് സപ്പോര്‍ട്ട് ലെവലായി പ്രവര്‍ത്തിക്കും. തുടര്‍ന്ന് 15,500 സ്‌ട്രൈക്കില്‍ 33.62 ലക്ഷം കോണ്‍ട്രാക്ടുകളും 16,500 സ്‌ട്രൈക്കില്‍ 32.18 ലക്ഷം കോണ്‍ട്രാക്ടുകളും ലഭ്യമാകും.

പുട് റൈറ്റിംഗ്: 15,700 സ്‌ട്രൈക്കില്‍ 2.51 ലക്ഷം കോണ്‍ട്രാക്ടുകള്‍ തുടര്‍ന്ന് 15,500 സ്‌ട്രൈക്കില്‍ 2.36 ലക്ഷം കോണ്‍ട്രാക്ടുകളും 15,800 സ്‌ട്രൈക്കില്‍ 1.22 ലക്ഷം കോണ്‍ട്രാക്ടുകളും.

പുട്ട് അണ്‍വിന്‍ഡിംഗ്: 15,200 സ്‌ട്രൈക്കില്‍ 3.76 ലക്ഷം കോണ്‍ട്രാക്ടുകള്‍ പിന്നീട് 16,500 സ്‌ട്രൈക്കില്‍ 2.95 ലക്ഷം കോണ്‍ട്രാക്ടുകളും  16,300 സ്‌ട്രൈക്കില്‍ 73,700 കോണ്‍ട്രാക്ടുകളും വിറ്റൊഴിയും.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍:

മരികോ

ഫൈസര്‍

ആല്‍ക്കം

വേള്‍പൂള്‍

ഐസിഐസിഐജിഐ

കോണ്‍കോര്‍

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

കോല്‍പാല്‍

എച്ച്ഡിഎഫ്‌സി

ഐടിസി

വിപണിയെ സ്വാധീനിക്കുന്ന ഇടപാടുകള്‍

സ്മാള്‍ കാപ്പ് വേള്‍ഡ് ഫണ്ട് ഇന്‍കോര്‍പ്പറേഷന്‍ ജിആര്‍ ഇന്‍ഫ്രാപ്രൊജക്ടുകളുടെ 12,20,263 ഓഹരികള്‍ ഓഹരിയൊന്നിന് 1,280 രൂപ നിരക്കില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വിറ്റു.

Source Livenewage