കൊച്ചി : ഫാസ്ടാഗ് വിതരണത്തില്‍, പേടിഎം പേയ്‌മെന്റ് ബാങ്കിന് റെക്കോഡ് നേട്ടം. ബാങ്ക് ഇതുവരെ 1.24 കോടി ഫാസ്ടാഗുകളാണ് വിതരണം ചെയ്തത്. ഇത് രാജ്യത്ത് മൊത്തം വിതരണം ചെയ്ത ഫാസ്ടാഗുകളുടെ 30 ശതമാനം വരും.
പേടിഎം വാലറ്റില്‍ നിന്ന് നേരിട്ട് പണമടയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യം ഉള്ളതിനാലാണ് പേടിഎം ഫാസ്ടാഗിന് ജനപ്രീതി ഏറിയത്. ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുന്നതിന് പ്രത്യേക അക്കൗണ്ട ്തുറക്കുകയോ വാലറ്റ് ഡൗണ്‍ ലോഡ് ചെയ്യുകയോ ചെയ്യേണ്ടതില്ല.
മിനിമം ഡോക്യുമെന്റേഷന്‍, തല്‍ക്ഷണ ആക്ടിവേഷന്‍, സമാനതകള്‍ ഇല്ലാത്ത കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍, തടസമില്ലാത്ത ഓണ്‍ ബോര്‍ഡിംഗ് എന്നിവയാണ് പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രത്യേകതകള്‍.
പ്രത്യേക ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഇതിന് ആവശ്യമില്ലെന്നതാണ് മറ്റൊരു സവിശേഷത. എല്ലാ ഫാസ്ടാഗ് ഇടപാടുകളും പേടിഎം ആപ്പില്‍ നിരീക്ഷിക്കാനും കഴിയും.
വാഹന ഉടമകളുടെ സൗകര്യാര്‍ത്ഥം, ടോള്‍ പ്ലാസകള്‍ക്ക് സമീപം പേടിഎം പേയ്‌മെന്റ് ബാങ്ക് കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടണ്ട്. മുന്‍കൂട്ടി ആക്ടിവേറ്റ് ചെയ്ത ഫാസ്ടാഗുകള്‍ ഇവിടെ നിന്നും വാങ്ങാനും കഴിയും.
മൊബൈല്‍ ഇടപാടുകളുടെ കാര്യത്തില്‍, പേടിഎം പേയ്്‌മെന്റ് ബാങ്കിന്, ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കെയിലാണുള്ളത്. സ്ഥിരനിക്ഷേപങ്ങള്‍, വാലറ്റുകള്‍, യുപിഐ, ഫാസ്ടാഗ് തുടങ്ങിയ ഒട്ടേറെ പേയ്‌മെന്റ് ഉപകരണങ്ങള്‍ ബാങ്കിനുണ്ട്. ഏറ്റവും വലിയ ഗുണഭോക്തൃ ബാങ്കാണ് ഇത്
Source : live new age