ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഇറക്കുമതി വൻതോതിൽ കുറഞ്ഞുവെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ പാർലമെന്റിൽ വ്യക്തമാക്കി. 7,031 കോടി ഡോളറായിരുന്നു 2018-19ൽ ഇറക്കുമതി. 2020-21ൽ ഇത് 6,521 കോടി ഡോളറിലേക്ക് താഴ്‌ന്നു. 7.6 ശതമാനമാണ് കുറവ്.
ഇക്കാലയളവിൽ ചൈനയിലേക്ക് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 1,675 കോടി ഡോളറിൽ നിന്ന് 26 ശതമാനം ഉയർന്ന് 2,118 കോടി ഡോളറിലെത്തി. ഇന്ത്യയെ ഉത്പാദന (മാനുഫാക്‌ചറിംഗ്) ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 14 മേഖലകൾക്ക് പ്രാമുഖ്യം നൽകി കേന്ദ്രം നടപ്പാക്കുന്ന പ്രൊഡക്‌ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) സ്കീമാണ് ചൈനയോടുള്ള ഇറക്കുമതി ആശ്രയത്വം കുറയാനും കയറ്റുമതി ഉയരാനും സഹായിച്ചത്.
Source Livenewaeg