ന്യുയോര്‍ക്ക്: ഡിജിറ്റല്‍ പണമായ ക്രിപ്‌റ്റോകറന്‍സികളും സ്‌റ്റേബില്‍ കോയിനുകളും യു.എസ് സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതായി ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോമി പവല്‍. ക്രിപ്‌റ്റോകറന്‍സികളെ കടിഞ്ഞാണിടാന്‍ പുതിയ നിയമം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും എന്നാല്‍ മാത്രമേ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടൂവെന്നും പവല്‍ പറഞ്ഞു. ആഗോള കേന്ദ്രബാങ്കുകളുടെ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേയാണ് പവല്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ചത്.
ഡിജിറ്റല്‍ പണം ഓണ്‍ലൈന്‍ ഇടപാടുകളുടെ ചെലവുകുറയ്ക്കുന്നുണ്ടെന്നും അവയുടെ വേഗം വര്‍ധിപ്പിക്കുന്നുണ്ടെന്നും പവല്‍ നിരീക്ഷിച്ചു. എന്നാല്‍ അവ നിലവിലുള്ള സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണ്. പവല്‍ പറഞ്ഞു.അതേസമയം ഓസ്‌ട്രേലിയന്‍ ഡോളറിന്റെ സ്‌റ്റേബിള്‍ കോയിന്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയ, ന്യൂസിലന്റ് ബാങ്കിംഗ് കൂട്ടായ്മ. ഒരു ഡിജിറ്റല്‍ ആസ്തിയെ ഓസ്‌ട്രേലിയന്‍ കറന്‍സിയുമായി കൂട്ടിയിണക്കുന്ന ആദ്യ ബാങ്ക് സംവിധാനമായി ഇതോടെ ഓസ്‌ട്രേലിയ, ന്യൂസിലന്റ് ബാങ്കിംഗ് ഗ്രൂപ്പ് മാറി. മറ്റൊരു ആസ്തിയെ അടിസ്ഥാനമാക്കി മൂല്യത്തിന്റെ സ്ഥിരത കാത്തുസൂക്ഷിക്കുന്ന ഡിജിറ്റല്‍ പണമാണ് സ്റ്റേബിള്‍ കോയിന്‍.
ആഗോള ക്രിപ്‌റ്റോ മാര്‍ക്കറ്റ് ഇന്ന് 1.92 ട്രില്ല്യണ്‍ ഡോളറായി ഉയര്‍ന്നപ്പോള്‍ വ്യാപാരം നടക്കുന്നത് നിലവില്‍ 99.96 ബില്ല്യണ്‍ ഡോളറിന്റെ ക്രിപ്‌റ്റോകറന്‍സികളിലാണ്. എല്ലാ ക്രിപ്‌റ്റോകറന്‍സികളുടേയും വില ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ നാലുശതമാനം വര്‍ധനനേടാന്‍ ബിറ്റ് കോയിനായി.
Source Livenewage