കൊച്ചി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താനുള്ള യൂറോപ്യന്‍ യൂണിയന്‍ നീക്കത്തിന് പിറകെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. നിലവില്‍ ബാരലിന് 110 ഡോളറാണ് ക്രൂഡ് ഓയില്‍ വില. ബ്രെന്റ് ക്രൂഡ് അവധി വില 3.44 ഡോളര്‍ വര്‍ധിച്ച് 113.37 ഡോളറും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് അവധി വില 3.54 ഡോളര്‍ വര്‍ധിച്ച് ബാരലിന് 108.24 ഡോളറുമായി. ഇരു സൂചികകളും യഥാക്രമം 1.2%, 1.7% എന്നിങ്ങനെയാണ് വര്‍ധന രേഖപ്പെടുത്തിയത്.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെയുള്ള നടപടികള്‍ കടുപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ബൈഡനുമായി ചര്‍ച്ചയിലാണ്. അമേരിക്കയുടെ ചുവടുപിടിച്ച് യൂറോപ്യന്‍ യൂണിയനും റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തുമെന്ന് വാര്‍ത്ത വന്നിരുന്നു. തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വില കുതിച്ചുകയറിയത്.
അതേസമയം ഒരു കാരണവശാലും രാജ്യം റഷ്യയ്ക്ക് മുന്നില്‍ ആയുധം വയ്ക്കില്ലെന്ന് യുക്രാനിയന്‍ ഉപപ്രധാനമന്ത്രി ഇറിന വെര്‍ഷുക്ക് ആവര്‍ത്തിച്ചു.
source Livenewsage