ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്   കോ-ലൊക്കേഷന്‍ കേസില്‍ സെബി ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷണവിധേയമാക്കും. ഇത് സംബന്ധിച്ച് സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ 2016-19 കാലത്ത് ജോലി ചെയ്തിരുന്ന സെബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിക്ഷേപകരെ സഹായിക്കാനായി വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്നതാണ് കോ - ലൊക്കേഷന്‍ കേസ്. കേസ് നടക്കുന്ന കാലത്ത് ജോലി ചെയ്തിരുന്ന ചില സെബി ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് സിബിഐ വിശ്വസിക്കുന്നു. കാര്യങ്ങളെക്കുറിച്ചു അറിവുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ഇവരോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

സിബിഐ ഉദ്യോഗ്ഥര്‍ പറയുന്നതനുസരിച്ച്  സെബി ഉദ്യോഗസ്ഥര്‍ അനര്‍ഹമായി എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ വിധേയമാക്കും. ഒരു വിസില്‍ബ്ലോവര്‍ 2015 ല്‍ സെബിയ്ക്ക് എഴുതിയതിനെ തുടര്‍ന്നാണ് കോ-ലൊക്കേഷന്‍ കേസ് വെളിച്ചത്തുവന്നത്.  പിന്നീട് 2016 ല്‍ സെബി അന്വേഷണത്തിന് ഉത്തരവിട്ടു.

Source Livenewage