ന്യൂഡല്‍ഹി: റഷ്യ - യുക്രൈന്‍ യുദ്ധം കോവിഡ് മഹാമാരിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ലോക സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് വരുത്തിയതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ച്ച് ബുള്ളറ്റിന്‍ നിരീക്ഷിച്ചു.

യുദ്ധത്തിന്റെ രൂക്ഷത വര്‍ധിക്കുമ്പോള്‍ എണ്ണ, കമ്മോഡിറ്റി വിലകള്‍ കുതിക്കുകയാണ്. ഇത് ലോകമെങ്ങുമുള്ള ധനവിപണികളെ തളര്‍ത്തി.ഈ പരീക്ഷണകാലഘട്ടത്തില്‍  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിനൊരുങ്ങുകയാണെന്നും ബുള്ളിറ്റിന്‍ പറഞ്ഞു. ഉപഭോക്താക്കളുടേയും സ്ഥാപനങ്ങളുടേയും ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.

കാര്‍ഷിക,വ്യാവസായിക,സേവന മേഖലകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് മികച്ച വിതരണം സാധ്യമാക്കയതായും ഇന്ത്യന്‍ മോണിറ്ററി പോളിസി കമ്മിറ്റി വളര്‍ച്ച ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധരാണെന്നും ബുള്ളറ്റിന്‍ പറഞ്ഞു.