റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തേക്കും. യുക്രൈൻ അധിനിവേശത്തെതുടര്ന്ന് റഷ്യക്കെതിരെ യുഎസും യൂറോപ്യൻ യൂണിയനും ഉള്പ്പടെയുള്ള രാജ്യങ്ങൾ ഉപരോധമേര്പ്പെടുത്തിയതോടെ രൂപ-റൂബിൾ ഇടപാടിലൂടെ ക്രൂഡ് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചാണ് സര്ക്കാര് ആലോചിക്കുന്നത്.
അസംസ്കൃത എണ്ണയും മറ്റ് ഉത്പന്നങ്ങളും വൻ വിലക്കിഴിവില് നല്കാമെന്ന് റഷ്യ നേരത്തെ വാഗ്ദാനംചെയ്തിരുന്നു. ചരക്കുനീക്കം, ഇന്ഷുറന്സ് പരിരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് പരിഹരിക്കനായാല് റഷ്യയുടെ ഓഫര് സ്വീകരിക്കാനാണ് സര്ക്കാരിന്റെ പദ്ധതി.
ഉപരോധം ഭയന്ന് റഷ്യയില്നിന്നുള്ള ക്രൂഡ് ഇറക്കമതിക്ക് നിലവില് പല രാജ്യങ്ങളും തയ്യാറാകുന്നില്ല. അതേസമയം, ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി ഉപരോധത്തെ ബാധിക്കില്ലെന്നാണ് ഉന്നത സര്ക്കാര് വൃത്തങ്ങള് നല്കുന്ന സൂചന. പണമിടപാടിനായി രൂപ-റൂബിള് വ്യാപാര സംവിധാനം ഒരുക്കുന്നതിനുള്ള നടപടികള് നടന്നുവരികയാണെന്നാണ് റിപ്പോര്ട്ടുകള്.
പ്രതിരോധ ഇടപാടുകളുമായി നേരത്തെതന്നെ ഇന്ത്യക്ക് റഷ്യയുമായി ബന്ധമുണ്ട്. യുക്രൈന് ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയില് നടന്ന വോട്ടെടുപ്പില് നിന്ന് ഇന്ത്യ വിട്ടുനില്ക്കുകയും ചെയ്തിരുന്നു. അതേസമയം, സംഘര്ഷം അവസാനിപ്പിക്കാന് ആവശ്യപ്പെടുകയുമുണ്ടായി.
രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 80ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. നിലവില് ഇതില് മൂന്നുശതമാനംവരെയുള്ള ഇറക്കുമതിക്ക് റഷ്യയെയയാണ് ആശ്രയിക്കുന്നത്. ഈവര്ഷം ഇതുവരെ എണ്ണവില 40ശതമാനത്തിലേറെ വര്ധനവുണ്ടായതിനാല്, രാജ്യത്തെ വില പിടിച്ചുനിര്ത്താനും ഇന്ധന ബില്ലില് പരമാവധി കുറവുവരുത്താനുമാണ് സര്ക്കാര് ആലോചിക്കുന്നത്
Source Livenewage