ന്യൂഡൽഹി: താരിഫ് വർദ്ധനയും ഡാറ്റ ഉപയോഗത്തിലെ തുടർച്ചയായ വർധനയും 2023 സാമ്പത്തിക വർഷത്തിലെ ടെലികോം വ്യവസായത്തിന്റെ വരുമാന വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ.  

ടെലികോം ഓപ്പറേറ്റർമാർക്ക് വലിയ ബാധ്യത വരുത്തിയ 'അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ' (എജിആർ) കേസ് വിധി പോലുള്ള സങ്കീർണതകൾ കാരണം ഈ മേഖല കടക്കെണിയിൽ മുങ്ങി നിൽക്കുകയായിരുന്നു. എന്നാൽ “പാൻഡെമിക് മറ്റ് മേഖലകളിൽ മോശം സ്വാധീനം ചെലുത്തിയെങ്കിലും, അതിശയകരമെന്നു പറയട്ടെ, കോർപ്പറേറ്റുകൾ അവരുടെ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ടെലികോം ഓപ്പറേറ്റർമാരെ ആശ്രയിക്കുന്നതിനാൽ ഇത് ടെലികോം മേഖലയ്ക്ക് ഒരു അനുഗ്രഹമായി മാറി,” എന്ന് ബ്രിക്ക് വർക്ക് റേറ്റിംഗ്സ് (BWR) ഒരു പ്രസ്താവനയിൽ പറഞ്ഞു. 

"എ.ആർ.പി.യു', 'എം‌.ഒ‌.യു' തുടങ്ങിയ മേഖലകളുടെ പ്രധാന അളവുകോലുകളിൽ സ്ഥിരമായ വളർച്ചയ്ക്ക് ഇത് ഒടുവിൽ സഹായിചെന്നും." 22 സാമ്പത്തിക വർഷത്തിൽ വരുമാനം 6-8 ശതമാനം വർധിപ്പിക്കുന്നതിന് താരിഫ് വർദ്ധനയും ഡാറ്റാ ഉപയോഗത്തിലെ തുടർച്ചയായ വർദ്ധനയും മൂലം ഈ മേഖലയുടെ പ്രയാസകരമായ സാഹചര്യം ഭാവിയിൽ ലഘൂകരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

കൂടാതെ, വീട്ടിലിരുന്നുള്ള ജോലിയുടെയും, വിദ്യാഭ്യാസത്തിന്റെയും ഉയർന്ന ആവശ്യകത കാരണം 4G നെറ്റ്‌വർക്കിലേക്കുള്ള വരിക്കാരുടെ മാറ്റം ആസന്നമാണ്, ഇത് കമ്പനികളുടെ മൊത്തം വരുമാന വർദ്ധനവിന് കാരണമാകും. അതിൽത്തന്നെ ശ്രദ്ധേയമായത്, വയർലെസ് ഡാറ്റ ഉപയോഗം ശരാശരി 37 ശതമാനം വർധിച്ചു.

കൂടാതെ, അടുത്തിടെ താരിഫ് പ്ലാനുകളിൽ 20-22 ശതമാനം വർദ്ധിപ്പിച്ചത് ഈ മേഖലയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും റിപ്പോർട്ട് ഉദ്ധരിച്ചു.

"ഇന്ത്യയിലെ ടെലികോം മേഖലയിൽ മൂന്ന് പ്രമുഖ കമ്പനികളുടെ ആധിപത്യമാണ്, മാത്രമല്ല സ്വഭാവത്തിൽ ഉയർന്ന മത്സരാധിഷ്ഠിതവുമാണ്, അതിനാൽ വിലവർദ്ധന ഒരു അസാധാരണ സംഭവമാക്കി മാറ്റുന്നു. എന്നിരുന്നാലും, സമീപകാല താരിഫ് വർദ്ധനവ് ടെലികോം ഓപ്പറേറ്ററുടെ APRU വർദ്ധിപ്പിക്കാനും സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ പ്രാപ്തമാക്കാനും, 5G നെറ്റ്‌വർക്കിനായുള്ള നിക്ഷേപത്തിനായും സഹായിക്കും." 

നിലവിലെ ടെലികോം വരിക്കാരിൽ 44 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്, അതിനാൽ, ടെലികോം സേവനങ്ങളുടെ വർദ്ധിച്ച ഉപയോഗത്തെ വിലക്കയറ്റം നിരുത്സാഹപ്പെടുത്താനും ഇടയുണ്ട്. മാത്രമല്ല, പാൻഡെമിക് കാരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളും എൻ‌ജി‌ഒകളും പ്രധാനമായും ടെലികോം ഓപ്പറേറ്റർമാരെയാണ് ആശ്രയിക്കുന്നത്, ഇത് ലോക്ക്ഡൗൺ നീക്കിയതിന് ശേഷം അത്രയൊന്നും ആയിരിക്കില്ല എന്നതും വസ്തുതയാണ്.

താരിഫ് വർദ്ധനയും വർദ്ധിച്ച ഡാറ്റ ഉപയോഗവും കാരണം 2022 സാമ്പത്തിക വർഷത്തിൽ ടെലികോം കമ്പനികളുടെ EBITDA മാർജിൻ മെച്ചപ്പെടുമെന്ന് ഏജൻസി പ്രതീക്ഷിക്കുന്നു. "2021 നവംബറിലെ 20-22 ശതമാനം താരിഫ് വർദ്ധനകൾ FY22 വരുമാനത്തിൽ വർദ്ധനവിന് ഇടയാക്കും, അതിന്റെ മുഴുവൻ ഫലവും FY23-ൽ കാണാനാകുമെന്നും റിപ്പോർട്ട്.

എജിആറിന്റെ നിർവചനത്തിലെ പരിഷ്കരണവും സർക്കാർ പ്രഖ്യാപിച്ച മറ്റ് ആശ്വാസങ്ങളും കണക്കിലെടുത്ത് ടെലികോം ഓപ്പറേറ്റർമാർക്കുള്ള ചെലവ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ, ടെലികോം ഓപ്പറേറ്റർമാർ നേരത്തെ നിക്ഷേപിച്ച 9,200 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ റിലീസ് ചെയ്തിരുന്നു, ഇതുവഴി അവർക്ക് പണലഭ്യത മെച്ചപ്പെടുത്തുകയും സാമ്പത്തിക ചെലവ് കുറയ്ക്കുകയും ചെയ്യാനാകും. "ഇത്, വരുമാനത്തിലെ വർദ്ധനവിനൊപ്പം, മേഖലയുടെ മൊത്തത്തിലുള്ള ലാഭക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും."

 Source

livenewage