തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പ് കേന്ദ്ര സോഫ്റ്റ്‌വെയറിലേക്കു മാറുന്നതോടെ നികുതി ചോർച്ച തടയാൻ കഴിയുമെന്ന് സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ജിഎസ്ടി വകുപ്പ് കേന്ദ്ര ജിഎസ്ടി ശൃംഖലയായ ബാക്ക് ഓഫിസ് സംവിധാനത്തിലേക്കു മാറുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടിയുടെ നട്ടെല്ലാണ് അതു കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയർ. ബാലാരിഷ്ടത തരണം ചെയ്ത് മികച്ച പ്രകടനത്തിലേക്ക് സോഫ്റ്റ്‌വെയർ മാറി. ഇതു കൂടി കണക്കിലെടുത്താണ് കേരളവും കേന്ദ്ര സോഫ്റ്റ്‌വെയറിലേക്കു മാറാൻ തീരുമാനിച്ചതെന്നു മന്ത്രി പറഞ്ഞു. ധനസെക്രട്ടറി ആർ.കെ.സിങ്, ജിഎസ്ടി കമ്മിഷണർ രത്തൻ യു. ഖേൽക്കർ, സ്പെഷൽ കമ്മിഷണർ മുഹമ്മദ് വൈ.സഫിറുല്ല എന്നിവർ പ്രസംഗിച്ചു.
Sourcfe livenewage