ന്യൂഡൽഹി: 2021-22 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ പ്രവചനം നേരത്തെ പ്രവചിച്ചിരുന്ന 9.2 ശതമാനത്തില്‍ നിന്ന് 8.9 ശതമാനമായി പുതുക്കി കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍ - ഡിസംബര്‍ പാദത്തിലെ ഔദ്യോഗിക മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) തിങ്കളാഴ്ച പുറത്തുവിട്ടപ്പോഴാണ് വിവരങ്ങൾ ലഭ്യമായത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മൂന്നാം പാദത്തില്‍  സമ്പദ്‌വ്യവസ്ഥ 5.4% വികസിച്ചെങ്കിലും മുമ്പത്തെ രണ്ട് പാദങ്ങളെ അപേക്ഷിച്ച് വളർച്ച മന്ദഗതിയിലാണ്. വിപണി പ്രതീക്ഷയായ 5.9% ന് താഴെയാണ് ഇത്. ഗ്രാമീണ ഡിമാന്‍ഡിലെ ദൗര്‍ബല്യവും പണപ്പെരുപ്പ സമ്മര്‍ദ്ദവുമാണ് വളർച്ചാനിരക്ക് കുറയാനുള്ള പ്രധാന കാരണങ്ങൾ.  

Source Livenewage