ചെന്നൈ: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുന്‍ ഉന്നത ഉദ്യോഗസ്ഥനായ ആനന്ദ് സുബ്രഹ്‌മണ്യനെ ഫെബ്രുവരി 25ന് സിബിഐ അറസ്റ്റ് ചെയ്തു. എന്‍എസ്ഇ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നിന്നാണ് ആനന്ദ് സുബ്രഹ്മണ്യൻ അറസ്റ്റിലായത്. എൻഎസ്ഇ മുൻ മേധാവിയായിരുന്ന ചിത്ര രാംകൃഷ്ണയും യോഗി എന്ന് വിളിക്കപ്പെടുന്ന വ്യക്തിയും തമ്മിലുള്ള ഇ-മെയില്‍ കൈമാറ്റങ്ങളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള ഏജന്‍സിയുടെ തുടര്‍ച്ചയായ അന്വേഷണത്തില്‍ സഹകരിക്കാത്തതിനെ തുടര്‍ന്നാണ് സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്തത്. ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായും എംഡിയുടെ ഉപദേശകനായും ആനന്ദ് സുബ്രഹ്‌മണ്യനെ നിയമിച്ചതില്‍ സെക്യൂരിറ്റീസ് കരാര്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് സെബി ചിത്ര രാമകൃഷ്ണയെ പുറത്താക്കിയത്.
ആനന്ദ് സുബ്രഹ്‌മണ്യനെ കൂടാതെ ചിത്ര രാമകൃഷ്ണ, രവി നരേന്‍ എന്നിവരെയും ഏജന്‍സി ചോദ്യം ചെയ്തു. നരേന്‍ 1994 ഏപ്രില്‍ മുതല്‍ 2013 മാര്‍ച്ച് വരെ എന്‍എസ്ഇയുടെ മാനേജിങ് ഡയറക്ടറും സിഇഒയും ആയിരുന്നു. 2018 ല്‍ സെബി ഫ്‌ളാഗ് ചെയ്ത കേസ്, ചില ബ്രോക്കര്‍മാര്‍ക്ക് എന്‍എസ്ഇ സെര്‍വറുകളിലേക്ക് അന്യായമായ മുന്‍ഗണനാ ആക്‌സസ് ലഭിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ്. ട്രേഡിങ് സ്‌ക്രീനില്‍ ഓഹരി വിലകള്‍ ഓരോ മൈക്രോസെക്കന്‍ഡിലും മാറിക്കൊണ്ടിരിക്കും. ക്യൂവില്‍ നില്‍ക്കുന്ന മറ്റുള്ളവര്‍ക്ക് മുമ്പായി ഓഹരി വില ലഭിക്കുന്ന ഒരു വ്യാപാരി, വിലയെ കുറിച്ച് മുന്‍കൂട്ടി മനസിലാക്കുകയും, അയാള്‍ക്ക് കാര്യമായ നേട്ടങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നു. 2010- 14 കാലഘട്ടത്തില്‍, ചില ബ്രോക്കര്‍മാര്‍ ഉന്നത എന്‍എസ്ഇ ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് കോളക്കേഷന്‍ സൗകര്യം ദുരുപയോഗം ചെയ്തു എന്നായിരുന്നു പരാതി.
ലോകമെമ്പാടുമുള്ള എക്‌സ്‌ചേഞ്ചുകള്‍ അത്യാധുനിക ട്രേഡിങ് അംഗങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഒരു ജനപ്രിയ സംവിധാനമാണ് കോ- ലൊക്കേഷന്‍. ഇന്ത്യയിലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ച് സെര്‍വറുകള്‍ മുംബൈയിലാണെങ്കിലും അവ ഉപയോഗിക്കുന്ന ബ്രോക്കറേജുകള്‍ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കു
Source Live newage