കൊളംബോ: രാജ്യത്തിന്റെ സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയിൽ പെട്ടതിന് പിന്നാലെ അയൽരാജ്യമായ ശ്രീലങ്കയിൽ കടുത്ത ഇന്ധനക്ഷാമവും. വിദേശനാണ്യ ദൗർലഭ്യം മൂലം പെട്രോളിയം ഇന്ധനങ്ങളുടെ ഇറക്കുമതി നിലച്ചതാണ്‌ അതിരൂക്ഷമായ ഇന്ധന ക്ഷാമത്തിനു വഴി തെളിച്ചത്. രാജ്യത്തെ ഭൂരിഭാഗം പെട്രോൾ പമ്പുകളും ഇന്ധനമില്ലാതെ അടഞ്ഞു കിടക്കുമ്പോൾ ശ്രീലങ്കൻ സർക്കാരിന്  ഇന്ധന ഇറക്കുമതിക്ക് പണമില്ലെന്ന സ്ഥിതിയാണ്. രണ്ട് എണ്ണക്കപ്പലിൽ കൊള്ളുന്ന ഇന്ധനത്തിനുള്ള വില പോലും ഡോളറിൽ നൽകാൻ സിലോൺ പെട്രോളിയം കോർപറേഷന് ശേഷിയില്ലെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സമ്പൂർണ തകർച്ചയിലേക്ക് പോകുമെന്ന് സൂചനകളുണ്ട്.

Source : Livenewage